ചാമ്പ്യൻ സ്കൂൾ പട്ടം തിരിച്ചു പിടിച്ച് മാർ ബേസിൽ; കിരീടം വീണ്ടും കോതമംഗലത്തേക്ക്

mar-basil
SHARE

സംസ്ഥാന സ്കൂൾ കായികമേളയിൽ എറണാകുളം മാർ ബേസിൽ ചാമ്പ്യൻ സ്കൂൾ പട്ടം തിരിച്ചു പിടിച്ചു. പാലക്കാട്‌ കല്ലടിയുടെ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് കഴിഞ്ഞ തവണ കൈവിട്ട കിരീടം മാർ ബേസിൽ തിരിച്ചു പിടിച്ചത്.

മാർ ബേസിലിന്റെ ഈ വിജയത്തിന് ഇരട്ടി മധുരം. എട്ട് സ്വർണ്ണവും ആറു വെള്ളിയുമാണ് മാർ ബേസിൽ കണ്ണൂരിൽ നിന്നു സ്വന്തമാക്കിയത്. മെഡലുകളിൽ ഏറെയും വന്നത് ഫീൽഡിൽ നിന്നാണ്. പോൾവോട്ടിൽ വെല്ലുവിളിയുണ്ടായില്ല. മൂന്നു സ്വർണവും മൂന്നു വെള്ളിയും അടക്കം 24 പോയിന്റ് ആണ് പോൾവാട്ടിൽ നിന്ന് മാർ ബേസിലിന്റെ താരങ്ങൾ നേടിയെടുത്തത്. 

കഴിഞ്ഞ തവണ രണ്ടാമതായിരുന്ന കല്ലടി സ്കൂളിൽ നിന്ന് ഇക്കുറിയും കടുത്ത വെല്ലുവിളിയാണ് നേരിട്ടത്. അവസാന ദിവസം ആരംഭിക്കുമ്പോൾ കല്ലടിയായിരുന്നു മുന്നിലെങ്കിൽ പിന്നീട് തിരിച്ചെത്തി. ആറാം വട്ടമാണ് മാർബേസിൽ ചാമ്പ്യൻ പട്ടം കോതമംഗലത്തേക്ക് കൊണ്ടു പോകുന്നത്. 2016, 17, 18 വർഷങ്ങളിൽ ഒന്നാമതായിരുന്ന കഴിഞ്ഞ വട്ടം മൂന്നാമതായിരുന്നു.

MORE IN SPORTS
SHOW MORE
Loading...
Loading...