വമ്പൻ സര്‍പ്രൈസ്; ആരാധകരെ കയ്യിലെടുത്ത് കോഹ്്‌ലി

kohli5
SHARE

ബംഗ്ലദേശിനെതിരായ ഇന്‍ഡോര്‍ ടെസ്റ്റില്‍ കളത്തില്‍ താരമായത് മായങ്ക് അഗര്‍വാളാണെങ്കിലും കളത്തിന് പുറത്ത് ആരാധകരെ കൈയ്യിലെടുത്തത്  വിരാട് കോലിയാണ്. ഒരു സ്പെഷ്യല്‍ ആരാധികയ്ക്ക് ഇന്ത്യന്‍ നായകന്‍ നല്‍കിയ സര്‍പ്രൈസാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. 

ക്രീസിലെ പ്രകടനം കൊണ്ട് മാത്രമല്ല കളത്തിനെ പുറത്തെ പെരുമാറ്റം കൊണ്ടും ചില താരങ്ങള്‍ ഹൃദയം കീഴടക്കും. ഇത്തവണ സമൂഹമാധ്യമങ്ങള്‍ കൈയ്യടിക്കുന്നത് ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക്. മല്‍സരം ശേഷം മടങ്ങുകയായിരുന്ന താരങ്ങളെ കാണാനെത്തിയ പൂജാ ശര്‍മയ്ക്കരികിലേക്ക് അപ്രതീക്ഷിതമായി കിങ് കോലി എത്തി.

ഓട്ടോഗ്രാഫ് മാത്രമല്ല, ഫൊട്ടോയ്ക്ക് പോസും ചെയ്തു സൂപ്പര്‍താരം. 

ഇത് ആദ്യമായല്ല ആരാധകരോടുളള ഹൃദ്യമായ പെരുമാറ്റത്തിന്റെ പേരില്‍ വിരാട് കയ്യടി നേടുന്നത്. ഇന്‍ഡോര്‍ ടെസ്റ്റിനിെടതന്നെ  ഗ്രൗണ്ടിലേക്ക് ഓടിയെത്തിയ ആരാധകനെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കൈയ്യില്‍ നിന്ന് രക്ഷിച്ചും  കോലിതാരമായി. 

ലോകകപ്പിനിടെ കളികാണാനെത്തിയ 87 കാരിയായ അമ്മൂമ്മയുടെ അനുഗ്രഹം വാങ്ങിയും കോലി കളത്തിന് പുറത്ത് കൈയ്യടി നേടിയിരുന്നു.

MORE IN SPORTS
SHOW MORE
Loading...
Loading...