ഫുട്ബോൾ പരിശീലനവുമായ് കേരള ബ്ലാസ്റ്റേഴ്സ്; ആദ്യ കേന്ദ്രം കളമശേരിയിൽ

young-blasters
SHARE

കുട്ടികള്‍ക്കായി കേരളത്തിലുടനീളം ഫുട്ബോള്‍ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ കേരള ബ്ലാസ്റ്റേഴ്സ്. ആദ്യത്തെ സെന്‍റര്‍ കൊച്ചി കളമശേരിയില്‍ പ്രവര്‍ത്തനം തുടങ്ങി. പന്ത്രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കായാണ് കെ.ബി.എഫ്.സി. യങ് ബ്ലാസ്റ്റേഴ്സ് എന്ന പേരില്‍ പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങുന്നത്. 

ഫുട്ബോളിനെ നെ‍ഞ്ചോട് ചേര്‍ക്കുന്ന മലയാളിക്ക് ‌കേരള ബ്ലാസ്റ്റേഴ്സിന്‍റെ സമ്മാനം. പന്ത്രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് കേരളത്തിലുടനീളം പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നു. സംസ്ഥാനത്തെ ആദ്യത്തെ കെ.ബി.എഫ്.സി. യങ് ബ്ലാസ്റ്റേഴ്സ് ട്രെയിനിങ് െസന്‍റര്‍ കളമശേരി പാര്‍ക്ക് വേയില്‍ പ്രവര്‍ത്തനം തുടങ്ങി.  ഉദ്ഘാടനം ബ്ലാസ്റ്റേഴ്സ് താരങ്ങളായ അബ്ദുല്‍ ഹക്കുവും ഡാരന്‍ കാല്‍ഡേറിയും നിര്‍വഹിച്ചു. 

കെ.ബി.എഫ്.സി. യങ് ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ സ്കൂള്‍, അക്കാദമി, ഫുട്ബോള്‍ സെന്‍റര്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് പരിശീലന സംരംഭം പ്രവര്‍ത്തിക്കുക. ബ്ലാസ്റ്റേഴ്സ് അണ്ടര്‍ 15 മുഖ്യ പരിശീലകന്‍ ഷമീല്‍ ചെമ്പകത്തായിരിക്കും മുഖ്യ പരിശീലകന്‍. മുപ്പത് കുട്ടികളാണ് പരിശീലന പദ്ധതിയില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രണ്ടായിരം രൂപയ്ക്ക് റജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ക്ക് ഫുട്ബോള്‍ കിറ്റും നല്‍കി.

MORE IN SPORTS
SHOW MORE
Loading...
Loading...