കോലിയെയും ഡിവില്ലിയേഴ്സിനെയും വിൽക്കൂ; സഞ്ജുവിനെ തരാം: രാജസ്ഥാന്റെ ട്വീറ്റ് വൈറല്‍

sanju-16-11
SHARE

ഇന്ത്യൻ പ്രീമിയർ ലീഗിലെ ട്രാൻസ്ഫർ വിൻഡോ കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. ഇക്കുറി താരക്കൈമാറ്റത്തിൽ ഏറ്റവും ശ്രദ്ധേയമായ നീക്കങ്ങളിലൊന്ന് നടത്തിയത് രാജസ്ഥാൻ റോയൽസ് ആണ്. ബാറ്റിങ് നിരയിലെ വിശ്വസ്തനായ അജിങ്ക്യ രഹാനെയെ രാജസ്ഥാൻ കൈമാറ്റം ചെയ്തത് ശ്രദ്ധേയമായി. 

ഡല്‍ഹി ഡെയര്‍ഡെവിള്‍സാണ് രഹാനയെ സ്വന്തമാക്കിയത്‌. ഈ വര്‍ത്ത പുറത്തുവന്നതോടെ രസകരമായ ചില നിമിഷങ്ങള്‍ക്കും ട്വിറ്റര്‍ സാക്ഷ്യം വഹിച്ചു. ഒരു ആരാധകന്റെ ചോദ്യം രാജസ്ഥാന്‍ റോയല്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഏറ്റെടുക്കുകയായിരുന്നു.

'സഞ്ജു സാംസണിനെ റോയല് ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വില്‍ക്കാന്‍ താല്‍പര്യമുണ്ടോ?' എന്നായിരുന്നു ആരാധകന്റെ ചോദ്യം. രാജസ്ഥാൻ റോയൽസിനെ ടാഗ് ചെയ്തായിരുന്നു ചോദ്യം. രാജസ്ഥാന്‍ നിരയിലെ ഏറ്റവും വിശ്വസ്തനായ താരമാണ് സഞ്ജു. രഹാനെയെ വിറ്റ സാഹചര്യത്തില്‍ സഞ്ജുവിനെയും ഒഴിവാക്കുമോ എന്നായിരുന്നു ആരാധകന് അറിയേണ്ടിയിരുന്നത്. 

'വിരാടിനെയും എബി ഡിവില്ലിയേഴ്‌സിനെയും വില്‍ക്കാന്‍ സമ്മതമാണോ?' എന്നാണ് രാജസ്ഥാന്‍ ഇതിന് മറുപടി നല്‍കിയത്. റോയല്‍ ചാലഞ്ചേഴ്‌സിനെ ടാഗ് ചെയ്യാനും രാജസ്ഥാന്‍ മറന്നില്ല. ഇതിന് പിന്നാലെ റോയല്‍ ചാലഞ്ചേഴ്‌സ് മറുപടിയുമായി രംഗത്തെത്തി. 'മിസ്റ്റര്‍ നാഗിനെ നിങ്ങള്‍ക്കു തരാം' എന്നാണ് അവര്‍ മറുപടി നല്‍കിയത്. പതുക്കെ അദ്ദേഹം ഇവിടേക്കു തന്നെ തിരിച്ചെത്തുമെന്ന് ഞങ്ങള്‍ക്കറിയാം...' ! എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

MORE IN SPORTS
SHOW MORE
Loading...
Loading...