ആദ്യ ക്രഷ് ആര്; ഇഷ്ടഫുട്ബോളർ?; ആരാധക ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞ് സ്മൃതി മന്ദാന

smriti-mandhana
SHARE

കഴിവും സൗന്ദര്യവും കൊണ്ടി നിരവധി ആരാധകരുള്ള ക്രിക്കറ്റ് താരമാണ് ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ദാന. ഇന്‍‌സ്റ്റഗ്രാമിലൂടെ തന്നോട് നേരിട്ടു സംസാരിക്കാൻ സ്മൃതി അവസരമൊരുക്കിയപ്പോൾ ആരാധകർ തിരക്കിട്ടെത്തി. ചോദ്യങ്ങള്‍ പലതുമുണ്ടായിരുന്നു.. ആദ്യ ക്രഷ് ആര്? ഇഷ്ടപ്പെട്ട ഫു‍‍ട്ബോളര്‍ ആര്? സിംഗിൾ ആണോ... അങ്ങനെ പലതും.. അവയ്ക്കൊക്കെ സ്മൃതി മറുപടിയും നൽകി.

ആദ്യ ക്രഷ് ആരാണെന്നുള്ള ചോദ്യത്തിന് അത് ഹൃതിക് റോഷൻ ആണെന്നും പത്താ വയസിലാണ് അദ്ദേഹത്തോട് ക്രഷ് തോന്നിയതെന്നുമായിരുന്നു ഉത്തരം. സിംഗിൾ ആണോ എന്ന ചോദ്യത്തിന് ആയിരിക്കാം എന്നായിരുന്നു മറുപടി. മെസ്സിയോ ക്രിസ്ത്യാനോയോ എന്ന ചോദ്യത്തിന് ‘ക്രിസ്ത്യാനോ റൊണാൾഡൊ’ എന്നായിരുന്നു മന്ദനയുടെ ഉത്തരം.

അടുത്തിടെ ഏറ്റവും വേഗത്തിൽ 2000 ഏകദിന റൺസ് തികക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ക്രിക്കറ്റർ എന്ന നേട്ടം ഇന്ത്യൻ നായകൻ വിരാട് കോലിയെ പിന്തള്ളി മന്ദന സ്വന്തമാക്കിയിരുന്നു. ഇപ്പോൾ മികച്ച ഫോമിലുമാണ് സ്മൃതി. 

MORE IN SPORTS
SHOW MORE
Loading...
Loading...