കൂറ്റൻ സ്കോർ ലക്ഷ്യമിട്ട് ടീം ഇന്ത്യ; വിജയപ്രതീക്ഷ

india-test
SHARE

ഇന്‍‍ഡോര്‍ ടെസ്റ്റില്‍ കൂറ്റന്‍ ഒന്നാം ഇന്നിങ്സ് സ്കോര്‍ ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. ബംഗ്ലദേശിനെ 150 റണ്‍സില്‍ പുറത്താക്കിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സെന്ന നിലയിലാണ് ഇന്നലെ കളി അവസാനിപ്പിച്ചത്.  പത്തുറണ്‍സ് കൂട്ടിചേര്‍ക്കുന്നതിനിടെയാണ് ബംഗ്ലദേശിന്റെ  അവസാന അഞ്ചുവിക്കറ്റുകള്‍ നഷ്ടമായത് .

തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് മുഷ്ഫിഖുര്‍ റഹിം – മോമിനുള്‍ ഹഖ് 68 റണ്‍സ് കൂട്ടുകെട്ടിലൂടെ ഇന്‍ഡോറില്‍ കരകയറിയ ബംഗ്ലദേശിനെ എറിഞ്ഞിടാന്‍ ഇന്ത്യന്‍ പേസര്‍മാര്‍ക്ക് വേണ്ടിവന്നത് നാലോവറുകള്‍ . 140ന് നാല് എന്നിനിലയില്‍ നിന്ന് 150ന് ബംഗ്ലദേശ് ഇന്നിങ്സിന് അന്ത്യം . രണ്ടാം സെഷനിലെ അവസാന ഓവറില്‍ മുഷ്ഫിഖറിനെയും മെഹദി ഹസനെയും ഷമി മടക്കി . 

ഇഷാന്തും ഉമേഷ് യാദവും വാലറ്റത്തെയും എറിഞ്ഞുവീഴ്ത്തി . 31 ന് മൂന്ന് എന്ന നിലയില്‍ തകര്‍ന്ന ബംഗ്ലദേശിനെ മുഷ്ഫിഖുര്‍ റഹീം–മോമിനുള്‍ ഹഖ് 68 റണ്‍സ്  കൂട്ടുകെട്ടാണ് നാണക്കേടില്‍ നിന്ന് കരകയറ്റിയത് . ഏഴുതവണ ക്യാച്ചുകള്‍ കൈവിട്ട് ഇന്ത്യന്‍ ഫീല്‍ഡമാരും തുണച്ചു .മുഹമ്മദ് ഷമി മൂന്നും അശ്വിന്‍ , ഇഷാന്ത് , ഉമേഷ് എന്നിവര്‍ രണ്ടുവിക്കറ്റ് വീതവും വീഴ്ത്തി .  43 റണ്‍സെടുത്ത മുഷ്ഫിഖുറാണ് ടോപ് സ്കോറര്‍ . മറുപടി ബാറ്റിങ്ങില്‍ ആറുറണ്‍സെടുത്ത രോഹിത്തിനെ അബു ജയേദ് മടക്കി 

43 റണ്‍സുമായി ചേതേശ്വര്‍ പൂജാരയും 37 റണ്‍സുമായി മായങ്ക് അഗര്‍വാളുമാണ് ക്രീസില്‍ . ബംഗ്ലദേശ് സ്കോറിനെക്കാള്‍ 64 റണ്‍സ് മാത്രം പിന്നിലാണ് ഇന്ത്യ .

MORE IN SPORTS
SHOW MORE
Loading...
Loading...