കായികമേളയെ വരവേല്‍ക്കാനൊരുങ്ങി കണ്ണൂർ; ഒരുക്കങ്ങള്‍ തകൃതി

Sports-kannur-01
SHARE

സംസ്ഥാന സ്കൂള്‍ കായികമേളയെ വരവേല്‍ക്കാനൊരുങ്ങി കണ്ണൂര്‍. ഉത്തരകേരളത്തിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്നതാകും ഉദ്ഘാടനചടങ്ങ്. ഒരു വിഭാഗം കായികാധ്യാപകരുടെ നിസ്സഹകരണം മേളയുടെ നടത്തിപ്പിനെ ബാധിക്കുമോയെന്നതാണ് പ്രധാന ആശങ്ക. മേള ശനിയാഴ്ച തുടങ്ങും.

പൂരക്കളിയും, കളരിപ്പയറ്റും മാത്രമല്ല കേരളത്തിന്റെ തനത് കലാരൂപങ്ങള്‍ പലതും  ഉദ്ഘാടനച്ചടങ്ങിന് മാറ്റുകൂട്ടും. പതിനാറ് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം വിരുന്നെത്തുന്ന കായികമേള ആഘോഷമാക്കാനുള്ള ഒരുക്കങ്ങള്‍ തകൃതിയാണ്.

എന്നാല്‍ ജില്ലാ കായികമേളകളിലുണ്ടായതുപോലെ ഒരു വിഭാഗം കായിക അധ്യാപകര്‍ സംസ്ഥാന മേളയിലും നിസഹകരണം തുടരും. ഇത് മേളയെ ബാധിക്കില്ലെന്നാണ് സംഘാടക സമിതിയുടെ നിലപാട്. 

MORE IN SPORTS
SHOW MORE
Loading...
Loading...