'എന്റെ റെക്കോർഡും തകർത്തിട്ട് വന്നിരിക്കുന്നു; നാണമില്ലാത്തവൻ'; ചാഹറിനെ ട്രോളി ചഹൽ

chahar-chal
SHARE

ആറു റൺസ് മാത്രം വിട്ടുകൊടുത്ത് ആറു വിക്കറ്റ് വീഴ്ത്തി അവിസ്മരണീയ പ്രകടനം പുറത്തെടുത്ത ചാഹറിനെ ട്രോളി യുസ്​വേന്ദ്ര ചഹൽ. നാഗ്പൂരിൽ നടന്ന ട്വന്റി-20യിൽ മുഹമ്മദ് നയീമിന്റെ  കരുത്തിൽ കുതിച്ച ബംഗ്ലാദേശിൽ നിന്ന് വിജയം തട്ടിപ്പറിക്കുകയായിരുന്നു ദീപക് ചാഹറെന്ന ഈ ഉത്തർപ്രദേശുകാരൻ.

രാജ്യാന്തര ട്വന്റി-20 യിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനത്തോടൊപ്പം  ചഹൽ ഇംഗ്ലണ്ടിനെതിരെ കുറിച്ച റെക്കോർഡ് കൂടി ചാഹർ മറികടന്നു. ഇതോടെയാണ് പതിവ് നർമ്മം കലർത്തി ട്രോളുമായി ചഹലെത്തിയത്. ചഹൽ ടിവിയിലെ സംഭാഷണത്തിലാണ് എന്റെ റെക്കോർഡും തകർത്ത് വന്നേക്കുന്നു, നാണമില്ലാത്തവൻ എന്ന് പറഞ്ഞ് ചഹൽ ചിരി തുടങ്ങിയത്. ചാഹറിനൊപ്പം ശ്രേയസ് അയ്യറാണ് ചഹൽ ടിവിയുടെ എപിസോഡിൽ ഉണ്ടായിരുന്നത്.

ഹാട്രികാണ് നേടിയതെന്നൊന്നും അപ്പോൾ തോന്നിയിരുന്നില്ലെന്നും വളരെ സന്തോഷമുണ്ടെന്നും തകർപ്പൻ പ്രകടനത്തിന് ശേഷം ചാഹർ പറയുന്നു. വെറും 20 പന്തുകളിൽ ഒരു ബൗണ്ടറി പോലും അടിക്കാൻ അനുവദിക്കാതെ ആറു റൺസ് മാത്രം വിട്ടുകൊടുത്താണ് ആറ് വിക്കറ്റ് നേട്ടം ചാഹർ സ്വന്തമാക്കിയത്. നാഗ്പൂരിൽ ചാഹർ ചുഴലിക്കാറ്റായി വീശിയപ്പോൾ  തകർന്നത് ശ്രീലങ്കൻ സ്പിന്നർ അജന്ത മെന്‍ഡിസിന്റെ കൂടി റെക്കോർഡാണ്. നാല് ഓവറിൽ എട്ട് റൺസ് വിട്ടുകൊടുത്തായിരുന്നു മെന്‍ഡിസ് ആറുവിക്കറ്റ് നേടിയത്. രാജ്യാന്തര ക്രിക്കറ്റ് ട്വന്റി-20 യിൽ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡും ചാഹറിന് സ്വന്തം. 

MORE IN SPORTS
SHOW MORE
Loading...
Loading...