ഫുട്ബോൾ ലഹരിയില്‍ കോഴിക്കോട്; സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ യോഗ്യത മത്സരങ്ങൾ ഇന്ന്

santhoshtrophy
SHARE

ഫുട്ബോൾ ലഹരിയില്‍ സാംസ്കാരിക നഗരമായ കോഴിക്കോട്. സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ യോഗ്യത മത്സരങ്ങൾക്കാണ് ഇ.എം.എസ്. കോര്‍പറേഷന്‍ സ്റ്റേഡിയം വേദിയാകുന്നത്. ഇന്ന് വൈകുന്നേരം നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കേരളം ആന്ധ്രയെ നേരിടും. 

സന്തോഷ് ട്രോഫി. ഓരോ കളിക്കാരന്റെയും മനസിൽ ആ ലക്ഷ്യമാണ്. ട്രോഫി തിരിച്ചു പിടിക്കാൻ കേരളം മികച്ച ടീമിനെ തന്നെ ഇറക്കിയിരിക്കുന്നു. ആന്ധ്രയ്ക്ക് പുറമേ തമിഴ്‌നാടും കേരളത്തിനൊപ്പം എ ഗ്രൂപ്പിലുണ്ട്.

ഗ്രൂപ്പ് ബിയിൽ കർണാടക, തെലങ്കാന, പുതുച്ചേരി ടീമുകൾ ഏറ്റുമുട്ടും. എല്ലാ ടീമുകളിലും മലയാളി സാന്നിധ്യമുണ്ട്. ഫൈനല്‍ മോഹവുമായെത്തിയ കര്‍ണാടകയെ പരിശീലിപ്പിക്കുന്നതും മലയാളിതന്നെ. 

അഞ്ച് മേഖലകളിലെ ഗ്രൂപ്പ് ചാമ്പ്യൻമാർക്ക് ഫൈനല്‍ റൗണ്ടിൽ കളിക്കാം. അടുത്ത ജനുവരിയില്‍ മിസോറാമിലാണ് സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മത്സരം നടക്കുന്നത്.

MORE IN SPORTS
SHOW MORE
Loading...
Loading...