പന്തിന്റെ പാളിയ ഡിആർഎസ്; വൈറലായി രോഹിതിന്റെ ചിരി; വിഡിയോ

rishabh-pant
SHARE

തൊട്ടതെല്ലാം പിഴച്ച ദിവസമായിരുന്നു ഋഷഭ് പന്തിന് ഇന്നലെ. കളിയിൽ ഉണ്ടായിരുന്ന ഒരേയൊരു റിവ്യൂ തെറ്റായ തീരുമാനത്തിലൂടെ കളഞ്ഞു കുളിക്കുകയായിരുന്നു താരം.

ബംഗ്ലാദേശ് ബാറ്റിങിന്റെ പത്താം ഓവറിലായിരുന്നു പന്തിന് ആ അബദ്ധം പറ്റിയത്. സൗമ്യ സർക്കാർ പന്ത് എഡ്ജ് ചെയ്തുവെന്നും ഡിആർഎസ് എടുക്കാമെന്നും പന്ത് രോഹിതിനോട് പറഞ്ഞു. പന്ത് ഉറപ്പിച്ച് പറഞ്ഞതോടെ അമ്പയറുടെ തീരുമാനം രോഹിത് പുനഃപരിശോധിക്കുകയായിരുന്നു. പക്ഷേ അൾട്രാ എഡ്ജിൽ പന്ത് ബാറ്റിൽ തട്ടിയിട്ടില്ലെന്ന് വ്യക്തമായതോടെ റിവ്യൂ പാഴായി. പിന്നെ കണ്ടത്  കളഞ്ഞല്ലോ എന്ന ഭാവത്തിൽ പന്തിനെ നോക്കി ഒരു ചിരി പാസാക്കുന്ന രോഹിതിനെയാണ്. പന്താവട്ടെ ഒരു കൈ കൊണ്ട് മുഖം മറച്ചും നിന്നു. അത് സമൂഹ മാധ്യമങ്ങൾ ഏറ്റെടുക്കുകയായിരുന്നു. 

ഇന്ത്യയുടെ ബാറ്റിങിനിടെ മെച്ചപ്പെട്ട സ്കോറിലേക്ക് നീങ്ങിയ ധവാൻ റണ്ണൗട്ടാകുന്നതിനും പന്ത് കാരണക്കാരനായി. പിന്നാലെ  ചഹലിന്റെ പന്തിൽ റഹീം വിക്കറ്റിന് മുന്നിൽ കുടുങ്ങിയപ്പോഴാവട്ടെ പന്ത് തീരുമാനം എടുക്കാതെയുമിരുന്നു. ഇതോടെ ഉറപ്പായ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടു. ദാനം കിട്ടിയ ജീവനുമായി റഹീം ബംഗ്ലാ ടീമിന്റെ വിജയം ഉറപ്പിക്കുകയും ചെയ്തു. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...