ഷാക്കിബ് അഴിമതിക്കാരനെന്ന് വോണ്‍; പോരിന് വിളിച്ച് ആരാധകർ; ട്വിറ്ററില്‍ അടിച്ചൂട്

shakib-31
SHARE

ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ ഷാക്കിബ് അൽ ഹസന്റെ പേരിൽ ട്വിറ്ററിൽ പൊരിഞ്ഞ പോര്. ഷാക്കിബിന്റെ ആരാധകരും മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോണുമാണ് കൊമ്പ് കോർക്കുന്നത്. വാതുവയ്പ്പുകാർ മത്സരഫലം അട്ടിമറിക്കുന്നതിനായി സമീപിച്ചത് ഐസിസിയെ അറിയിക്കാതിരുന്നതിന്റെ പേരിൽ ഷാക്കിബിന് രണ്ട് വർഷത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഈ വിഷയത്തിൽ വോണ്‍ ഷാക്കിബിനെ പരസ്യമായി വിമർശിച്ചതോടെയാണ് ട്വിറ്ററിൽ അടിപിടിയായത്.

ഷാക്കിബിനോട് സഹതാപം ഇല്ലെന്നും രണ്ട് വർഷത്തെ വിലക്ക് കുറഞ്ഞ് പോയെന്നുമായിരുന്നു വോൺ ട്വീറ്റ് ചെയ്തത്. ഇതോടെ ആരാധകർ ഷാക്കിബിന്റെ ലെവലിൽ എത്തിയിട്ട് വിമർശിക്കൂ എന്ന് പരിഹസിക്കുകയായിരുന്നു. എന്നാൽ താൻ ഒരു ശരാശരി കളിക്കാരൻ ആണെന്നും പക്ഷേ അഴിമതിക്കാരൻ അല്ലെന്നും വോണ്‍ തിരിച്ചടിച്ചു.

ബംഗ്ലാദേശ് പോലുള്ള ടീമുകളോട് ഐസിസിയുടെ സമീപനം വേറെയാണെന്ന് ചിലർ ചൂണ്ടിക്കാണിച്ചപ്പോൾ ലോകം മുഴുവൻ അഴിമതിക്കാരാണെന്നത് തെറ്റിദ്ധാരണ ആണെന്നായിരുന്നു വോണിന്റെ മറുപടി. ഷാക്കിബിന് ഐസിസി വിലക്കേർപ്പെടുത്തിയതോടെ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം പ്രതിസന്ധിയിലായിരിക്കുകയാണ്. വിലക്കിനെതിരെ ബംഗ്ലാദേശിൽ ആരാധകർ മനുഷ്യച്ചങ്ങല തീർത്തിരുന്നു.

MORE IN SPORTS
SHOW MORE
Loading...
Loading...