സെലക്ഷൻ കമ്മിറ്റിയുടെ ജോലി അനുഷ്കയ്ക്ക് ചായ എത്തിക്കല്‍; രൂക്ഷ വിമർശനവുമായി മുൻ താരം

kohli-31
SHARE

ഇന്ത്യൻ ടീമിന്റെ സെലക്ഷന്‍ കമ്മിറ്റിക്കെതിരെ തുറന്നടിച്ച് മുൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഫറോഖ് എഞ്ചിനീയർ. ലോകകപ്പ് സമയത്ത് കോലിയുെട ഭാര്യ അനുഷ്കയ്ക്ക് ചായ കൃത്യ സമയത്ത് എത്തിക്കുകയായിരുന്നു കമ്മിറ്റി അംഗങ്ങളുടെ ജോലിയെന്നും അദ്ദേഹം തുറന്നടിച്ചു. 

മിക്കി മൗസ് സെലക്ഷൻ കമ്മിറ്റിയാണ് ഇപ്പോൾ ക്രിക്കറ്റ് ടീമിനുള്ളത്. സെലക്ടർമാരെ തിരഞ്ഞെടുത്തതിന്റെ മാനദണ്ഡം എന്താണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 10–12 ടെസ്റ്റെങ്കിലും കളിച്ച എത്ര പേർ സെലക്ഷൻ കമ്മിറ്റിയിൽ ഉണ്ടെന്നും അദ്ദേഹം ചോദിച്ചു. എംഎസ്കെ പ്രസാദ് (6 ടെസ്റ്റ്,17 ഏകദിനം), ദേവാങ് ഗാന്ധി (4ടെസ്റ്റ്, മൂന്ന് ഏകദിനം), സരൺദീപ് സിങ് (3 ടെസ്റ്റ്,5 ഏകദിനം),ജതിൻ പരഞ്ജ്പെ( നാല് ഏകദിനം), ഗഗൻ ഘോഡ(രണ്ട് ഏകദിനം) എന്നിവരാണ് സെലക്ഷൻ കമ്മിറ്റിയിൽ ഉള്ളത്.

അതേസമയും ഗാംഗുലി ബിസിസിഐ പ്രസിഡന്റ് ആയത് ടീമിന് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...