സന്തോഷ് ട്രോഫിക്ക് യുവനിരയുടെ കരുത്തുമായി കേരളം; മിഥുൻ നയിക്കും

santhosh-30
SHARE

ഈ വര്‍ഷത്തെ സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ ഗോള്‍ കീപ്പര്‍ വി. മിഥുന്‍ നയിക്കും. ബിനോ ജോര്‍ജാണ് മുഖ്യ പരിശീകന്‍. ഇരുപതംഗ ടീമില്‍ പതിമൂന്നു പേരും സന്തോഷ് ട്രോഫിയില്‍ പുതുമുഖങ്ങളാണ്. പ്രഫഷനല്‍ ക്ലബ്ബുകളില്‍ മികവു തെളിയിച്ച യുവനിരയുടെ കരുത്തിലാണ് കേരളം ഇത്തവണ സന്തോഷ് ട്രോഫിക്ക് ഇറങ്ങുന്നത്. 

കഴിഞ്ഞ വര്‍ഷം കളിച്ച രണ്ടു പേര്‍ മാത്രമേ ഇത്തവണ ടീമിലുള്ളൂ. എന്നാല്‍ 2017ല്‍ കിരീടം നേടിയ ടീമിലെ നാലു പേര്‍ ഇത്തവണത്തെ ടീമിലുണ്ട്. നാലു സന്തോഷ് ട്രോഫി ടൂര്‍ണമെന്‍റുകളില്‍ കളിച്ചിട്ടുള്ള നായകന്‍ മിഥുനും കേരള പൊലീസിന്‍റെ ശ്രീരാഗുമാണ് ടീമിലെ സീനിയേഴ്സ്. ഗോകുലം കേരളയില്‍ നിന്നാണ് ഏറ്റവും അധികം താരങ്ങളുള്ളത്. ആറു പേര്‍. കേരള ബ്ലാസ്റ്റേഴ്സ്, എഫ്സി കേരള എന്നീ ടീമുകളില്‍ നിന്ന് മൂന്നു പേര്‍ വീതം അവസാന പട്ടികയിലുണ്ട്. ISL ടീമുകളായ ചെന്നൈയിന്‍ എഫ്സി, ബാംഗ്ലൂര്‍ എഫ്സി എന്നിവയുടെ റിസര്‍വ് നിരയില്‍ നിന്ന് ഓരോ താരങ്ങളെയും സന്തോഷ് ട്രോഫി ടീമില്‍ ഉള്‍പ്പെടുത്തി. 

കേരള ബ്ലാസ്റ്റേഴ്സിന്‍റെ ജിതിന്‍ എംഎസ്, ഹൃഷിദത്ത്, ജിഷ്ണു ബാലകൃഷ്ണന്‍, ബാംഗ്ലൂര്‍ എഫ്സിയുടെ ലിയോണ്‍ അഗസ്റ്റിന്‍ എന്നിവരാണ് ശ്രദ്ധേയതാരങ്ങള്‍. നവംബര്‍ അ‍ഞ്ചു മുതല്‍ കോഴിക്കോടാണ് പ്രാഥമിക റൗണ്ട് മല്‍സരങ്ങള്‍. തമിഴ്നാടും ആന്ധ്രയുമാണ് ആദ്യ റൗണ്ടില്‍ കേരളത്തിന്‍റെ എതിരാളികള്‍.

MORE IN SPORTS
SHOW MORE
Loading...
Loading...