ടോട്ടനത്തെ വീഴ്ത്തി ലിവർപൂൾ; വിജയവഴിയിൽ തിരിച്ചെത്തി യുണൈറ്റഡ്

liverpool-won-28
SHARE

ഇംഗ്ലീഷ് പ്രീമയര്‍ ലീഗില്‍ ടോട്ടനം ഹോട്സ്പറിനെ തോല്‍പിച്ച് ലിവര്‍പൂളിന് ഒന്‍പതാം വിജയം. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു ലിവര്‍പൂളിന്റെ തിരിച്ചുവരവ്. നോര്‍വിച്ച് സിറ്റിയെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിജയവഴിയില്‍ മടങ്ങിയെത്തി. രണ്ടുഗോളിന് പിന്നില്‍ നിന്ന ശേഷം തിരിച്ചടിച്ച ക്രിസ്റ്റല്‍ പാലസ് ആര്‍സനലിനെ സമനിലയില്‍ തളച്ചു.

48ാം സെക്കന്‍ഡില്‍  ആന്‍ഫീല്‍ഡിനെ ഞെട്ടിച്ച് ഹാരി കെയിനിന്റെ ഹെഡര്‍ ഗോള്‍വര കടന്നത് ലിവര്‍പൂള്‍ പ്രതിരോധം നോക്കിനിന്നു .ഗോള്‍കീപ്പര്‍ പൗലോ ഗസനിഗയുടെ തകര്‍പ്പന്‍ സേവുകള്‍ സ്പേഴ്സിന് കാവല്‍  തീര്‍ത്തപ്പോള്‍ ആദ്യപകുതില്‍ സ്കോര്‍ 1–0 –( Visual 29 min save )  രണ്ടാം പകുതിയില്‍ ക്യാപ്റ്റന്‍ ജോര്‍ഡന്‍ ഹെന്‍ഡേഴ്സന്‍  ലിവര്‍പൂളിനെ ഒപ്പമെത്തിച്ചു . തൊട്ടുപിന്നാലെ പെനല്‍റ്റിയിലൂടെ സലയുടെ ലിവര്‍പൂളിന്റെ ജയമുറപ്പിച്ചു 

പ്രീമിയര്‍ ലീഗില്‍ വിജയവഴിയില്‍ മടങ്ങിയെത്തിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നോര്‍വിച്ച് സിറ്റിയെ 3–1ന് തോല്‍പിച്ചു .സ്കോട് മക്ടോമിനിയുടെ വകയായിരുന്നു ചെകുത്താന്‍മാരുടെ ആദ്യഗോള്‍ ആന്തണി മാര്‍ഷ്യലും റാഷ്ഫോഡും പെനല്‍റ്റി നഷ്ടപ്പെടുത്തിയെങ്കിലും ഫീല്‍ഡ് ഗോളിലുടെ മുഖം രക്ഷിച്ചു 

ക്രിസ്റ്റല്‍ പാലസിനെതിരെ  പത്തുമിനിറ്റനകം ആര്‍സനല്‍ 2–0ന് മുന്നില്‍ . മിലിവോയെവിക്കും ജോര്‍ഡന്‍ അയുവും തിരിച്ചടിച്ചതോടെ 52ാം മിനിറ്റില്‍  പാലസ്  സമനിലപിടിച്ചു . കളിയവസാനിക്കാന്‍ ഏഴുമിനിറ്റ് മാത്രം േശഷിക്കെ ഗോളടിച്ച് ഗ്രീക്ക്  ഡിഫന്‍ഡര്‍ സോക്രട്ടീസ് ആര്‍സനലിന്റെ ഭാഗ്യദേവനായന്ന കരുതിയെങ്കിലും  വി എ ആര്‍ ഗോള്‍ നിഷേധിച്ചു   

MORE IN SPORTS
SHOW MORE
Loading...
Loading...