പ്രീമിയല്‍ ലീഗില്‍ ചെല്‍സിക്ക് വമ്പന്‍ വിജയം; ക്രിസ്റ്റ്യന്‍ പുലിസിച്ചിന് ഹാട്രിക്

footballchelse
SHARE

അമേരിക്കന്‍ യുവതാരം ക്രിസ്റ്റ്യന്‍ പുലിസിച്ചിന്റെ ഹാട്രിക് മികവില്‍ പ്രീമിയല്‍ ലീഗില്‍ ചെല്‍സിക്ക് വമ്പന്‍ വിജയം. ബേണ്‍ലിയെ 4-2ന്   തകര്‍ത്തു. ആസ്റ്റന്‍ വില്ലയെ 3–0ന് തോല്‍പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനം തിരിച്ചുപിടിച്ചു .  

കരിയറിലെ ആദ്യ ഹാട്രിക്കടിച്ച് പ്രീമിയര്‍ ലീഗിലേയ്ക്ക് ക്യാപ്റ്റന്‍ അമേരിക്കയുടെ എന്‍ട്രി. ഫ്രാങ്ക് ലംപാര്‍ഡിന്റെ വിശ്വാസംനേടാന്‍ അല്‍പം വൈകിയെങ്കിലും ബേണ്‍ലിക്കെതിരെ 21ാം മിനിറ്റില്‍ പുലിസിച്ചിന്റെ ആദ്യഗോള്‍ . 

ആദ്യപുകുതി അവസാനിക്കും മുമ്പ് കരിയറിലെ ആദ്യ ഇരട്ടഗോള്‍ . യു.എസ്.എ എന്ന് ആര്‍ത്തുവിളിച്ച  ആരാധകരെ സാക്ഷിനിര്‍ത്തി  പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കായി ഹാട്രിക്ക് നേടുന്ന ആദ്യ അമേരിക്കകാരനായി പുലിസിച്ച് ചരിത്രംകുറിച്ചു

കളിയവസാനിക്കും മിനിറ്റുകള്‍ ശേഷം ബേണ്‍ലി രണ്ടുതവണ ചെല്‍സിയുടെ വലകുലുക്കിയെങ്കിലും വൈകിപ്പോയിരുന്നു .

വില്ലക്കെതിരെ സെര്‍ജിയോ അഗ്യേറോ  ഇല്ലാതെയിറങ്ങിയ സിറ്റിയുടെ അക്കൗണ്ട് തുറന്നത് രണ്ടാം പകുതിയില്‍ സ്റ്റര്‍ലിങ്. ഡേവിഡ് സില്‍വയും ഗുണ്ടോഗനും ചേര്‍ന്ന് സിറ്റിസന്‍സിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി . 

87ാം മിനിറ്റില്‍  ഫെര്‍ണാണ്ടിഞ്ഞോ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായെങ്കിലും ആസ്റ്റന്‍ വില്ലക്ക് ആനുകൂല്യം മുതലാക്കാനായില്ല .

MORE IN SPORTS
SHOW MORE
Loading...
Loading...