ഫ്രഞ്ച് ഓപ്പണ്‍; ഇന്ത്യയുടെ റങ്കി റെഡി – ചിരാഗ് ഷെട്ടി സഖ്യം ഫൈനലില്‍

french
SHARE

ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റന്‍ പുരുഷ ഡബിള്‍സില്‍ ജാപ്പനീസ് സഖ്യത്തെ അട്ടിമറിച്ച് ഇന്ത്യയുടെ റങ്കി റെഡി – ചിരാഗ് ഷെട്ടി സഖ്യം  ഫൈനലില്‍ . അഞ്ച് മാച്ച് പോയിന്റുകള്‍ക്കൊടുവിലാണ് ഇന്ത്യന്‍ സഖ്യം  അഞ്ചാം റാങ്കുകാരെ ഞെട്ടിച്ച് ഫൈനലുറപ്പിച്ചത്. ഇന്ന് നടക്കുന്ന ഫൈനലില്‍ ഒന്നാം റാങ്കുകാരായ ചൈനീസ് സഖ്യമാണ്  എതിരാളികള്‍.  

ബാഡ്മിന്റന്‍ ഡബിള്‍സ് ചരിത്രത്തിലെ ഏറ്റവും ആവേശകരമായ പോരാട്ടത്തിനൊടുവില്‍ അഞ്ചാം റാങ്കുകാരായ ജപ്പാന്റെ എന്‍ഡോ വാറ്റാനാബെ സഖ്യത്ത തകര്‍ത്ത് റങ്കി റെഡി ചിരാഗ് ഷെട്ടി സഖ്യം ഫൈനലില്‍. ആദ്യ ഗെയിം 21–11ന് ഇന്ത്യയ്ക്കൊപ്പം . രണ്ടാം സെറ്റില്‍ കണ്ടത് ജീവന്‍ മരണ പോരാട്ടം 

നാലുമാച്ച് പോയിന്റുകള്‍ മറികടന്ന് ജാപ്പനീസ് താരങ്ങള്‍ പൊരുതിയതോടെ സ്കോര്‍ 23–23 . ഒടുക്കം റങ്കി റെഡിയുടെ കരുത്തറ്റ സ്മാഷുകള്‍ കളംനിറഞ്ഞപ്പോള്‍ 25–23ന്  ഗെയിം സ്വന്തമാക്കി  ഇന്ത്യന്‍ താരങ്ങള്‍ ഫൈനലിലേയ്ക്ക് .

വനിത സിംഗിള്‍സ് ഫൈനലില്‍ കൊറിയയുടെ കൗമാരതാരം ആന്‍ സീ യങ്ങ്  സ്പെയിനിന്റെ കരോളിന മാരിനെ നേരിടും . പുരുഷസിംഗിള്‍സ് ഫൈനലില്‍ ചൈനയുടെ ചെങ് ലോങ്ങിന്  ഇന്തൊനീഷ്യയുടെ ജോനഥന്‍ ക്രിസ്റ്റിയാണ് എതിരാളി. 

MORE IN SPORTS
SHOW MORE
Loading...
Loading...