ഇന്നായിരുന്നുവെങ്കിൽ ഗാംഗുലി കുംബ്ലെയെ പിന്തുണച്ചേനെ; വിനോദ് റായ്

vinod-rai
SHARE

അനിൽ കുംബ്ലെയും വിരാട് കോലിയും തമ്മിൽ ഇന്നാണ് പ്രശ്നമുണ്ടായിരുന്നതെങ്കിൽ ഗാംഗുലി കുംബ്ലെയെ പിന്തുണച്ചേനെയെന്ന് വിനോദ് റായ്. ബിസിസിഐയുടെ  അഡ്മിനിസ്ട്രേറ്റേഴ്സ് സമിതി തലവനായിരുന്നു വിനോദ് റായി. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. കോച്ചിന്റെ കാലാവധി നീട്ടിക്കൊടുക്കാൻ സാധ്യത ഉണ്ടായിരുന്നുവെങ്കിൽ താൻ അത് ചെയ്തേനെ എന്നും അദ്ദേഹം പറഞ്ഞു.

കോലിയുമായി താൻ ഫോമിൽ സംസാരിച്ചിരുന്നു. പക്ഷേ കുംബ്ലെ തുടരുന്നതിനോട് കോലിക്ക് താത്പര്യം ഉണ്ടായിരുന്നില്ല. സച്ചിനോടും ഗാംഗുലിയോടും താൻ ഇക്കാര്യം പങ്കുവച്ചിരുന്നു. അവർ സംസാരിക്കുകയും ചെയ്തു. പക്ഷേ അവർക്കും കോലിയെ അനുനയിപ്പിക്കാൻ അന്ന് കഴിഞ്ഞില്ലെന്നും വിനോദ് റായി പറഞ്ഞു. 

ഡ്രസിങ് റൂമിൽ അഭിപ്രായ വ്യത്യാസം ഉടലെടുക്കാറുള്ളതാണ്. മിതാലിയും രമേഷ് പൊവാറുമായും അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. അന്ന് കുംബ്ലെയും കോലിയുമായി നടന്നത് പരസ്യമായ വിഴുപ്പലക്കലായിരുന്നു. രാമചന്ദ്ര ഗുഹ രാജി വച്ചു. എന്തായാലും രാജി വയ്ക്കാനുള്ള കുംബ്ലെയുടെ തീരുമാനമായിരുന്നു ശരി. അക്കാര്യത്തിൽ അദ്ദേഹത്തോട് തനിക്ക് ബഹുമാനം ഉണ്ടെന്നും റായ് കൂട്ടിച്ചേർത്തു. 2017 ൽ ഇന്ത്യൻ ടീമിന് നേരിട്ട തിരിച്ചടിയിൽ നിന്നും കരകയറ്റിയ കോച്ചായിരുന്നു അനില്‍ കുംബ്ലെ. ഒരു വർഷം മാത്രമാണ് കോച്ചായിരുന്നതെങ്കിലും കുംബ്ലെയുടെ കീഴിൽ ഇന്ത്യൻ ടീം ടെസ്റ്റ്, ഏകദിനം, ട്വന്റി-20 എന്നിങ്ങനെ എല്ലാ ഫോർമാറ്റിലും വിജയിച്ചു. പക്ഷേ ക്യാപ്റ്റനുമായുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമായതോടെ കുംബ്ലെ പരിശീലക സ്ഥാനം ഒഴിയുകയായിരുന്നു.

MORE IN SPORTS
SHOW MORE
Loading...
Loading...