ചാംപ്യൻമാർ അത്രവേഗം അസ്തമിക്കില്ല; ധോണിയെ പിന്തുണച്ച് ഗാംഗുലി

ganguly-24
SHARE

ഇന്ത്യൻ ടീം മുൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയെ എഴുതി തള്ളാനായില്ലെന്ന് വ്യക്തമായ സൂചനകളുമായി ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി. ധോണിയുടെ വിരമിക്കലിനെ സംബന്ധിച്ച് അദ്ദേഹത്തോട് ചോദ്യം ഉയർന്നപ്പോഴാണ് 'ചാംപ്യൻമാർ അത്ര വേഗം അസ്തമിക്കില്ലെ'ന്ന് ഗാംഗുലി മറുപടി നല്‍കിയത്. ധോണിയെ പോലൊരു താരത്തെ ലഭിച്ചതിൽ ഇന്ത്യ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. താൻ ബിസിസിഐ പ്രസിഡന്റ് ആയി ഉള്ളിടത്തോളം കാലം എല്ലാവർക്കും ബഹുമാനം ലഭിക്കുമെന്നും. ധോണിയുടെ നേട്ടങ്ങൾ രാജ്യത്തിന്റെ അഭിമാനം ഉയർത്തിയ നിരവധി സന്ദർഭങ്ങൾ ഉണ്ടെന്നും ഗാംഗുലി പറഞ്ഞു.

ഒരുസമയത്ത് ടീമിൽനിന്ന് താൻ സമ്പൂർണമായി പുറത്തായതാണ്. ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്ന് എല്ലാവരും വിധിയെഴുതി. എന്നാൽ, ടീമിലേക്ക് തിരിച്ചെത്തി നാലു വർഷത്തോളം തുടർന്നും കളിച്ചുവെന്ന സ്വന്തം അനുഭവവും മാധ്യമപ്രവർത്തകർക്ക് മുന്നിൽ അദ്ദേഹം പങ്കുവച്ചു.

MORE IN SPORTS
SHOW MORE
Loading...
Loading...