നെറ്റ് സുരക്ഷ അപകടത്തിലാക്കുന്നതിൽ ഒന്നാമൻ' ധോണി', പിന്നാലെ 'സച്ചിൻ'; റിപ്പോർട്ട്

dhoni-22
SHARE

കമ്പ്യൂട്ടറുകളിലേക്ക് ഏറ്റവുമധികം വൈറസുകളും മറ്റ് അനാവശ്യ സൈറ്റുകളും തുറന്ന് വരുന്നത് എം.എസ്. ധോണിയെന്ന വാക്ക് സെർച്ച് ചെയ്യുമ്പോഴാണെന്ന് പ്രമുഖ ആന്റി വൈറസ് സോഫ്റ്റ് വെയർ കമ്പനിയായ  മക്ആഫിയുടെ റിപ്പോർട്ട്. സൈബർ സെക്യൂരിറ്റി കമ്പനിയുടെ സെലിബ്രിറ്റി ലിസ്റ്റിലാണ് ഈ കണ്ടെത്തൽ. ധോണിക്ക് പിന്നാലെ സച്ചിനും,ഗൗതം ഗുലാത്തിയും, സണ്ണി ലിയോണും ലിസ്റ്റിലുണ്ട്. 

ഇഷ്ടതാരങ്ങളെ കുറിച്ചുള്ള സൗജന്യ വിവരങ്ങൾ തിരഞ്ഞ് പോകുന്നവരാണ് പലപ്പോഴും വൈറസ് ഉള്ള കണ്ടന്റുകളിലും അശ്ലീല സൈറ്റുകളിലേക്കും മറ്റും എത്തിച്ചേരുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഏത് കമ്പ്യൂട്ടറിൽ നിന്നാണോ വിവരങ്ങൾ തിരയുന്നത് ആ കമ്പ്യൂട്ടറിന്റെ സുരക്ഷയും അതിൽ നിന്ന് ലോഗിൻ ചെയ്തിട്ടുള്ള പഴ്സണൽ അക്കൗണ്ടുകൾക്കും മാൽവെയറുകൾ വലിയ ഭീഷണിയാകാറുണ്ട്.  

പണം നൽകി ഉപയോഗിക്കുന്ന സൈറ്റുകളിലെ വിവരങ്ങൾ സ്വീകരിക്കുന്നത് വർധിപ്പിക്കുക മാത്രമാണ് ഇതിനുള്ള പോംവഴിയെന്നും കമ്പനി ചൂണ്ടിക്കാട്ടുന്നു.  

ലിസ്റ്റിലെ ആദ്യ പത്തിൽ രാധിക ആപ്തെ, ശ്രദ്ധാ കപൂർ, ഹർമൻപ്രീത് കൗർ, പി വി സിന്ധു, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരാണ് ഉള്ളത്. ടോറന്റ് പോലുള്ള സൈറ്റുകളുടെ ഉപയോഗം ഇന്റർനെറ്റ് സുരക്ഷയ്ക്ക് വിഘാതമാണെന്നും തെറ്റായ വഴിയിലൂടെ വിവരശേഖരണം നടത്തുന്നത് വ്യക്തികൾക്കും കമ്പനികൾക്കും വലിയ ഭീഷണി ഉണ്ടാക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

MORE IN SPORTS
SHOW MORE
Loading...
Loading...