ശ്രീശാന്തിന് മറുപടി നൽകുന്നതുപോലും ബാലിശം; ചിരിച്ചുതള്ളി കാർത്തിക്

dinesh-sreesanth-22
SHARE

താൻ കാരണമാണ് 2013ൽ ഇന്ത്യൻ ടീമിൽ നിന്ന് പുറത്തായതെന്ന മലയാളി താരം ശ്രീശാന്തിന്റെ ആരോപണത്തിൽ പ്രതികരണവുമായി തമിഴ്നാട് താരം ദിനേഷ് കാർത്തിക്. ഇത്തരം ആരോപണങ്ങളോട് പ്രതികരിക്കുന്നത് പോലും ബാലിശമാണെന്നായിരുന്നു കാർത്തിക്കിന്റെ പ്രതികരണം. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കാർത്തിക് പ്രതികരിച്ചത്. 

'ശ്രീശാന്ത് എനിക്കെതിരെ നടത്തിയ പരാമർശങ്ങൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇന്ത്യൻ ടീമിൽനിന്ന് അദ്ദേഹം പുറത്താകാൻ കാരണം ഞാനാണെന്നാണ് ആരോപണം. ഇത്തരം ആരോപണങ്ങളോടു പ്രതികരിക്കുന്നതുപോലും ബാലിശമാണ്’ – കാർത്തിക് പറഞ്ഞു. 

2013ലെ ചാംപ്യൻസ് ട്രോഫി ടീമിൽ ശ്രീശാന്തിന് ഇടം ലഭിച്ചില്ല. സുബ്ബയ്യ പിള്ള ട്രോഫിക്കിടെ തനിക്കെതിരെ ദിനേഷ് കാർത്തിക് നൽകിയ പരാതിയാണ് ഇതിന് കാരണമെന്നായിരുന്നു കഴിഞ്ഞ ദിവസം ശ്രീശാന്ത് ആരോപിച്ചത്. താൻ എൻ ശ്രീനിവാസനെ (ചെന്നൈ സൂപ്പർ കിങ്സ് ഉടമ) അപമാനിച്ചെന്നായിരുന്നു കാർത്തിക്കിന്റെ ആരോപണം. തന്നോടും  കുടുംബത്തോടും ചെയ്തത് പൊറുക്കാനാകാത്ത തെറ്റാണെന്നും ശ്രീശാന്ത് പറഞ്ഞിരുന്നു. അടുത്ത വർഷവും കേരളം തമിഴ്നാടിനെതിരെ കളിക്കും. അന്ന് എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് കാത്തിരുന്നു കാണുകയെന്നും ശ്രീശാന്ത് പറഞ്ഞു. 

MORE IN SPORTS
SHOW MORE
Loading...
Loading...