'ഈ പ്രായത്തില്‍ ധോണി വിരമിച്ചോ'; വിമര്‍ശകരോട് പാക് താരം സര്‍ഫറാസിന്റെ ഭാര്യ

dhoni-sarfaraz-21
SHARE

പാക്കിസ്ഥാന്‍ മുന്‍ നായകനും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനുമായ സര്‍ഫറാസ് അഹമ്മദിനെ മഹേന്ദ്രസിങ് ധോണിയുമായി താരതമ്യം ചെയ്ത് സര്‍ഫറാസിന്റെ ഭാര്യ. ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ സര്‍ഫറാസ് വിരമിക്കുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഈ വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു ഖുശ്ബന്ദ് സര്‍ഫറാസ്. 

''അദ്ദേഹം എന്തിനാണിപ്പോള്‍ വിരമിക്കുന്നത്? 32 വയസ്സല്ലേ ആയുള്ളൂ? ധോണിക്ക് എത്ര വയസ്സുണ്ട്? 32ാം വയസ്സില്‍ ധോണി വിരമിച്ചോ?''- സര്‍ഫറാസിനെ വിമര്‍ശിക്കുന്നവരോടായി ഖുശ്ബന്ദ് പറഞ്ഞു. 

''എന്റെ ഭര്‍ത്താവ് ഒരു പോരാളിയാണ്. അദ്ദേഹം ശക്തമായിത്തന്നെ തിരിച്ചുവരും. ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കിയതില്‍ അതൃപ്തിയില്ല.  പുറത്താക്കുന്നതിനെക്കുറിച്ച് മൂന്ന് ദിവസം മുന്‍പെ അറിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വഴി അതുകൊണ്ട് അവസാനിക്കുന്നില്ല. ഇനി ഭാരമൊന്നുമില്ലാതെ അദ്ദേഹത്തിന് കളിക്കാമല്ലോ''- ഖുശ്ബന്ദ് പറഞ്ഞു. 

കഴിഞ്ഞയാഴ്ചയാണ് ടെസ്റ്റ്, ടി20 ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് സര്‍ഫറാസിനെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നീക്കിയത്. ടെസ്റ്റ് ടീമിനെ ഇനി അസ്‌ഹര്‍ അലിയും ടി 20 ടീമിനെ ബബര്‍ അസമും നയിക്കുമെന്ന് പിസിബി അറിയിച്ചു. 

MORE IN SPORTS
SHOW MORE
Loading...
Loading...