അരയും തലയും മുറുക്കി മഞ്ഞപ്പട; ടിക്കറ്റ് വിൽപനയിലും പ്രതീക്ഷ

manjappada-web
SHARE

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ ആറാം സീസണ്‍ ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍. കഴിഞ്ഞ സീസണ്‍ പകുതിക്ക് വച്ച് ടീമിനെ കൈവിട്ട ആരാധകര്‍ തിരിച്ചെത്തുന്നുവെന്ന സൂചനകളാണ് ടിക്കറ്റ് വില്‍പന നല്‍കുന്നത്.

കേരള ബ്ലാസ്റ്റേഴ്സിനെ പോലെ തന്നെ പ്രശസ്തമാണ് ടീമിന്‍റെ ആരാധക കൂട്ടമായ മഞ്ഞപ്പടയും. കൊച്ചിയില്‍ കളിക്കാനെത്തുന്ന എതിര്‍ ടീമുകളുടെയെല്ലാം പേടി സ്വപ്നമാണ് മഞ്ഞക്കുപ്പായക്കാര്‍ നിറഞ്ഞ ഗാലറി. ഒരു ഇടവേളക്ക് ശേഷം കൊച്ചിയിലെ ഗാലറികള്‍ വീണ്ടും നിറയുകയാണ്. ആറാം സീസണ്‍ ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് മഞ്ഞപ്പട. പുതത്ന്‍ ചാന്‍റുകളും നന്പറുകളും ഒക്കെയായി ഇത്തവണ ഈസ്റ്റ് ഗാലറി വീണ്ടും സജീവമാകും

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ കൂടുതല്‍ മികച്ച ടീം ആണെന്നതും ആരാധകര്‍ക്ക് സന്തോഷം നല്‍കുന്നു.ഈ ടീം പ്ലേ ഓഫിലെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. അതേസമയം പ്രിയതാരം സന്ദേശ് ജിങ്കന്‍റ് അഭാവം ആരാധകരെ നിരാശരാക്കിയിട്ടുണ്ട്.

ഉദ്ഘാടന മല്‍സരത്തിന്‍റെ ഗാലറി ടിക്കറ്റുകളെല്ലാം വിറ്റു കഴിഞ്ഞു. കഴിഞ്ഞ സീസണില്‍ മൂവായിരത്തിലേക്ക് കൂപ്പു കുത്തിയ കാണികളുടെ സംഖ്യ ഈ സീസണിലെ ആദ്യമല്‍സരത്തില്‍ മുപ്പതിനായിരത്തിനപ്പുറം കടക്കുമെന്നാണ് പ്രതീക്ഷ.

MORE IN SPORTS
SHOW MORE
Loading...
Loading...