ചങ്കിടിപ്പോടെ ‘എടികെ’യെ നോക്കി ബ്ലാസ്റ്റേഴ്സ് ആരാധകർ; ബംഗാളിന്റെ ഫുട്ബോൾ വീര്യം

atk-web
SHARE

ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഹൃദയംതകര്‍ത്താണ് എ.ടി.കെയ്ക്ക് ശീലം . എടികെ കിരീടം നേടിയ രണ്ടുതവണയും ബ്ലാസ്റ്റേഴ്സിനെയാണ് ഫൈനലില്‍ തോല്‍പ്പിച്ചത്.  എന്നാല്‍ കഴിഞ്ഞ സീസണില്‍ ഉദ്ഘാടന മല്‍സരത്തില്‍ ഇരുടീമും ഏറ്റുമുട്ടിയപ്പോള്‍ ജയം ബ്ലാസ്റ്റേഴ്സിനൊപ്പം നിന്നു .  

എടികെ എന്നാല്‍ ബംഗാളിയില്‍ അമരാ ടീം കൊല്‍ക്കത്ത.... എന്റെ ടീം കൊല്‍ക്കത്ത . കേരളത്തിനെതിരെ ഇറങ്ങുമ്പോഴെല്ലാം ബംഗാളിന്റെ മുഴുവന്‍ ഫുട്ബോള്‍ വീര്യവും എടികെ കാലുകളില്‍ ആവാഹിക്കുമെന്ന് തോന്നും . പ്രത്യേകിച്ച് ഫൈനലില്‍. 12 തവണയാണ് ബ്ലാസ്റ്റേഴ്സും എടികെയും നേര്‍ക്കുനേര്‍ വന്നത് . രണ്ടുഫൈനലുകളില്‍ ഉള്‍പ്പടെ നാലുതവണ ജയം കൊല്‍ക്കത്തയ്ക്കൊപ്പം നിന്നു . കഴിഞ്ഞ സീസണിലെ ഉദ്ഘാടന മല്‍സരം ഉള്‍പ്പടെ ബ്ലാസ്റ്റേഴ്സ് വിജയിച്ചത് രണ്ടുതവണ. ആറുമല്‍സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു . രണ്ടുടീമും  മറക്കാന്‍ ആഗ്രഹിക്കുന്ന കഴിഞ്ഞ സീസണില്‍ കൊച്ചിയിലാണ് ഇരുവരും അവസാനമായി നേര്‍ക്കുനേര്‍ വന്നത്. ഓരോഗോള്‍ നേടി സമനിലയില്‍ പിരിഞ്ഞു. മുന്‍ മല്‍സരങ്ങളിലെ കണക്കുകള്‍ പ്രകാരം എടികെ ആദ്യഗോള്‍ നേടാന്‍ 46 ശതമാനമാണ് സാധ്യത. പക്ഷേ മല്‍സരം കൊച്ചിയിലാണ്.... കരുത്തുറ്റ ബ്ലാസ്റ്റേഴ്സ് ടീമിനൊപ്പം 12ാനായി ആരാധകര്‍ നിറയുന്ന കൊച്ചിയിലെ സ്റ്റേഡിയത്തില്‍  

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...