'പ്രസിഡന്റാവാം, ഈ കളിയൊന്ന് കഴിഞ്ഞോട്ടെ'; ഐഎസ്എല്‍ കാണാന്‍ ഗാംഗുലി കൊച്ചിയിലേക്ക്

ganguly-18
SHARE

ഐഎസ്എല്‍ ആറാം സീസണില്‍ മുഖ്യ അതിഥിയായി ഇന്ത്യന്‍ ക്രിക്കറ്റിന്റെ സ്വന്തം ദാദ എത്തുന്നു. സ്വന്തം ടീമായ എടികെയും കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ള മത്സരം കാണാന്‍ റാഞ്ചി ക്രിക്കറ്റ് ടെസ്റ്റ് ഒഴിവാക്കിയാണ് അദ്ദേഹം എത്തുന്നത്. ഉദ്ഘാടന മത്സരം കണ്ടതിന് ശേഷം മുംബൈയിലേക്ക് തിരിക്കുന്ന അദ്ദേഹം 23 നാണ് ബിസിസിഐ അധ്യക്ഷനായി ചുമതലയേല്‍ക്കുക. 

കൊല്‍ക്കത്തക്കാര്‍ക്ക് ദാദയുടെ ഈ കാല്‍പ്പന്ത് പ്രേമം പുതിയ കാര്യമല്ല. അതുകൊണ്ട് തന്നെ ഫെയ്സ് ഓഫ് ഐഎസ്എല്‍ ആയാണ് ഗാംഗുലി ഇത്തവണ എത്തുന്നത്. അതിനിടെ ഉദ്ഘാടന മൽസരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ നേരിടാൻ എത്തുന്ന എടികെ നിരയിൽ 2 മലയാളി താരങ്ങളും ഉണ്ടാവില്ലെന്ന് ഉറപ്പായി. സ്ട്രൈക്കർ ജോബി ജസ്റ്റിൻ 6 മാച്ച് സസ്പെൻഷനിലാണ്.

ഡിഫൻഡർ അനസ് എടത്തൊടികയാവട്ടെ കഴിഞ്ഞ സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിനുവേണ്ടി ഇന്ത്യൻ ആരോസിനെതിരെ കളിക്കുമ്പോൾ ചുവപ്പുകാർഡ് കണ്ടതിന്റെ സസ്പെൻഷനിലാണ്. എടികെയുടെ രണ്ടാം മത്സരത്തിൽ അനസിനു കളിക്കാനാവും. എന്നാൽ ജോബിക്കു കിട്ടിയ 6 മാച്ച് സസ്പെൻഷൻ ആയതിനാൽ അടുത്ത 3 മത്സരങ്ങൾ നഷ്ടമാകും.

MORE IN SPORTS
SHOW MORE
Loading...
Loading...