അതിന് അയാളിപ്പോള്‍ എന്ത് ചെയ്തു? രവി ശാസ്ത്രിയെ 'കുത്തി' ഗാംഗുലി

ganduly-18
SHARE

ബിസിസിഐ പ്രസിഡന്റായി സൗരവ് ഗാംഗുലി തിരഞ്ഞെടുക്കപ്പെട്ടയുടന്‍ ആരാധകര്‍ അന്വേഷിച്ച കാര്യം രവി ശാസ്ത്രി എന്ത് ചെയ്യുമെന്നായിരുന്നു. ഇരുവരും തമ്മിലുള്ള സ്വരചേര്‍ച്ചയില്ലായ്മ പരസ്യമായ രഹസ്യമാണ്. രവിശാസ്ത്രിയെ ഇന്ത്യന്‍ പരിശീലകനായി നിയമിക്കുന്നത് സംബന്ധിച്ച തര്‍ക്കത്തിലാണ് ഇത് കൂടുതല്‍ വ്യക്തമായത്. ശാസ്ത്രിക്ക് രണ്ടാമൂഴം നല്‍കുന്നതിനെ പരസ്യമായി എതിര്‍ത്തുവെങ്കിലും പിന്നീട് ഗാംഗുലി വഴങ്ങിയിരുന്നു. എന്നാല്‍ ബിസിസിഐ പ്രസിഡന്റായി ഗാംഗുലി എത്തുന്നതോടെ രവി ശാസ്ത്രിയുടെ സ്ഥാനത്തിന് ഇളക്കം തട്ടുമോ എന്നാണ് ആരാധകര്‍ നോക്കിക്കൊണ്ടിരിക്കുന്നത്.

പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ശേഷം മാധ്യമപ്രവര്‍ത്തകര്‍ രവി ശാസ്ത്രിയുടെ കാര്യം ഗാംഗുലിയോട് അന്വേഷിച്ചിരുന്നു. ശാസ്ത്രിയുമായി സംസാരിച്ചോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് എന്തിന്? അയാള്‍ ഇപ്പോള്‍ എന്താണ് ചെയ്തത് എന്നായിരുന്നു ദാദയുെട ഒളിയമ്പ്. ഇന്ത്യന്‍ പരിശീലകന്‍ എന്ന നിലയില്‍ പറയത്തക്ക നേട്ടങ്ങള്‍ ഒന്നും ശാസ്ത്രിയുടെ ക്രെഡിറ്റിലില്ലെന്നാണ് ഗാംഗുലി വീണ്ടും പറഞ്ഞതിന്റ അര്‍ഥമെന്ന തരത്തിലും കായിക പ്രേമികള്‍ ഇതിനെ വ്യാഖ്യാനിക്കുന്നുണ്ട്. 

MORE IN SPORTS
SHOW MORE
Loading...
Loading...