കലാശപ്പോരിൽ തോൽവി; മഞ്ജു റാണിക്ക് വെള്ളി

manju-rani
SHARE

ലോക വനിതാ ബോക്സിങ് ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ മഞ്ജു റാണിക്ക് വെള്ളി. ഇന്നു നടന്ന കലാശപ്പോരിൽ 2–ാം സീഡ് താരം റഷ്യയുടെ ഏകത്തെറിന പാൽട്‍സെവയോട് തോറ്റതോടെയാണ് ആറാം സീഡായ മഞ്ജുവിന്റെ ചരിത്രക്കുതിപ്പ് വെള്ളിയിലൊതുങ്ങിയത്. ഫ്ലൈവെയ്റ്റിൽ 48 കിലോ വിഭാഗത്തിൽ 4–1 എന്ന സ്കോറിനാണ് മ‍ഞ്ജുവിന്റെ തോൽവി. 18 വർഷത്തിനിടെ അരങ്ങേറ്റ ചാംപ്യൻഷിപ്പിൽതന്നെ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരമാണ് പത്തൊൻപതുകാരിയായ മഞ്ജു. 2001ൽ ഫൈനലിലെത്തിയ മേരി കോമാണ് ഇതിനു മുൻപ് ഈ നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ ബോക്സർ.

സെമിയിൽ തായ്‌ലൻഡിന്റെ ചുതാമത്ത് റാക്സത്തിനെ 4–1ന് ആധികാരികമായി മറികടന്നാണ് മഞ്ജു ഫൈനലിലെത്തിയത്. ഹരിയാന സ്വദേശിയായ മഞ്ജു ദേശീയ ക്യാംപിലെത്തിയിട്ട് ഒരു വർഷമായിട്ടേയുള്ളൂ. ആകാരത്തിൽ തന്നെക്കാൾ മുന്നിലുള്ള റാക്സത്തിനെതിരെ മികച്ച പ്രതിരോധമാണു മഞ്ജു തീർത്തത്. തരംകിട്ടിയപ്പോൾ എതിരാളിയുടെ മുഖം ലക്ഷ്യമാക്കി പഞ്ചുകൾ പായിക്കുകയും ചെയ്തു. എന്നാൽ, റാങ്കിങ്ങിൽ തന്നേക്കാൾ മുന്നിലുള്ള ഏകത്തെറിനയ്‌ക്കെതിരെ ഇതേ പ്രകടനം പുറത്തെടുക്കാൻ മഞ്ജുവിന് കഴിഞ്ഞില്ല.

MORE IN SPORTS
SHOW MORE
Loading...
Loading...