പരമ്പര ഇന്ത്യയ്ക്ക്; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്നിങ്സ് ജയം

duplessis-wicket-india-celebration
SHARE

പുണെ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ഐതിഹാസിക ജയം. പരമ്പര സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്.  326 റൺസിന്റെ ഒന്നാം ഇന്നിങ്സ് കടവുമായി വീണ്ടും ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 67.2 ഓവറിൽ 189 റൺസിന് എല്ലാവരും പുറത്തായി. ഒരു ദിവസത്തിലധികം കളി ബാക്കിനിൽക്കെയാണ് ഇന്ത്യയുടെ ജയം. ഇതോടെ, മൂന്നു മൽസരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2–0ന് നേടി. പരമ്പരയിലെ മൂന്നാം മൽസരം ഈ മാസം 19ന് റാഞ്ചിയിൽ ആരംഭിക്കും.

ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായിട്ടാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ ഫോളോ ഓൺ ചെയ്യിക്കുന്നത്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ആദ്യമായി ഫോളോ ഓൺ നാണക്കേട് ഏറ്റുവാങ്ങേണ്ടി വന്നതിന്റെ നാണക്കേടുമായി രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക വീണ്ടും ബാറ്റിങ്ങിൽ തകർച്ച നേരിട്ടു. ഓപ്പണർ എയ്ഡൻ മാർക്രം (0), തെയുനിസ് ഡിബ്രൂയിൻ (എട്ട്), ഡീൻ എൽഗാർ (72 പന്തിൽ 48), ക്യാപ്റ്റൻ ഫാഫ് ഡുപ്ലേസി (54 പന്തിൽ അഞ്ച്), ക്വിൻൻ ഡികോക്ക് (ഒൻപതു പന്തിൽ അഞ്ച്), തെംബ ബാവുമ (63 പന്തിൽ 38), സെനുരൻ മുത്തുസ്വാമി (44 പന്തിൽ ഒൻപത്) എന്നിവരാണ് പുറത്തായ ദക്ഷിണാഫ്രിക്കൻ താരങ്ങൾ. ഇന്ത്യയ്ക്കായി അശ്വിൻ, ജഡേജ എന്നിവർ രണ്ടും ഇഷാന്ത് ശർമ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

അർധസെഞ്ചുറിക്ക് രണ്ട് റൺസ് അകലെ പുറത്തായ ഡീൻ എൽഗാറാണ് രണ്ടാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. 72 പന്തിൽ എട്ടു ഫോർ സഹിതമാണ് എൽഗാർ 48 റൺസെടുത്തത്. എൽഗാറിനു പുറമെ രണ്ടക്കം കണ്ടത് മൂന്നു പേർ മാത്രം. തെംബ ബാവുമ (38), വെർനോൺ ഫിലാൻഡർ (37), കേശവ് മഹാരാജ് (22) എന്നിവരാണ് രണ്ടക്കത്തിലെത്തിയവർ. ഓപ്പണർ എയ്ഡൻ മാർക്രം (0), തെയുനിസ് ഡിബ്രൂയിൻ (എട്ട്), ക്യാപ്റ്റൻ ഫാഫ് ഡുപ്ലേസി (54 പന്തിൽ അഞ്ച്), ക്വിൻൻ ഡികോക്ക് (ഒൻപതു പന്തിൽ അഞ്ച്), സെനുരൻ മുത്തുസ്വാമി (44 പന്തിൽ ഒൻപത്), കഗീസോ റബാദ (നാല്) എന്നിവർ നിരാശപ്പെടുത്തി. ഇന്ത്യയ്ക്കായി ഉമേഷ് യാദവ്, രവീന്ദ്ര ജഡേജ എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. രവിചന്ദ്രൻ അശ്വിൻ രണ്ടും ഇഷാന്ത് ശർമ, മുഹമ്മദ് ഷമി എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

MORE IN SPORTS
SHOW MORE
Loading...
Loading...