മൂന്നു മെഡലുകള്‍ ഉറപ്പിച്ചു; ബോക്സിങ്ങിൽ തിളങ്ങി ഇന്ത്യ

boxing
SHARE

വനിതാ ലോക ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ മൂന്നു മെഡലുകള്‍ ഉറപ്പിച്ചു. 51 കിലോ വിഭാഗത്തില്‍ കൊളംബിയയുടെ വിക്‌ടോറിയ വലന്‍സിയയെ തോല്‍പ്പിച്ച് മേരി കോം സെമിഫൈനലിലെത്തി. മേരിയുടെ കരിയറിലെ എട്ടാം ലോകചാംപ്യന്‍ഷിപ്പ് മെഡലാണ്.  48 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ മഞ്ജു റാണി ഒന്നാം സീഡ് ഉത്തര കൊറിയയുടെ  കിം ഹ്യാങ് മിയെ അട്ടിമറിച്ചു.  ആദ്യ റൗണ്ടില്‍ പിന്നില്‍ നിന്ന ശേഷമായിരുന്നു മഞ്ജുവിന്റെ തിരിച്ചുവരവ്. 54 കിലോ വിഭാഗത്തില്‍ ജര്‍മന്‍ താരത്തെ തോല്‍പിച്ചാണ് ഇന്ത്യയുടെ ജമുന ബോറോ മെഡലുറപ്പിച്ചത്.

MORE IN SPORTS
SHOW MORE
Loading...
Loading...