കേരള ബ്ലാസ്റ്റേഴ്സിനെ നയിക്കാൻ ഒഗ്ബച്ചേ; ആറാം സീസണില്‍ തിളങ്ങാൻ ടീം

keralaogbeche
SHARE

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആറാം സീസണില്‍ ബര്‍ത്തലോമിയോ ഒഗ്ബച്ചേ കേരള ബ്ലാസ്റ്റേഴ്സിനെ നയിക്കും. കഴിഞ്ഞ രണ്ടു സീസണുകളില്‍ ടീമിനെ നയിച്ച സന്ദേശ് ജിങ്കന് പകരമാണ് ഒഗ്ബച്ചേ ടീമിന്‍റെ നായകനാകുന്നത്.

പരിചയസന്പത്തും നേതൃമികവുമാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ ആറാം സീസണില്‍ ഒഗ്ബച്ചേയെ ബ്ലാസ്റ്റേഴ്സിന്‍റെ നായകപദവിലേക്ക് എത്തിക്കുന്നത്. കഴിഞ്ഞ രണ്ട് സീസണിലും ടീമിനെ നയിച്ച സന്ദേശ് ജിങ്കന്‍ മികച്ച നായകനാണെന്നും എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പരിചയസന്പന്നനായ ഒഗ്ബച്ചേയെ നായകനാക്കുന്നതാണ് ഉചിതമെന്നും കോച്ച് എല്‍ക്കോ ഷട്ടോറി പറഞ്ഞു

ഒട്ടേറെ മികച്ച താരങ്ങളുള്ള ബ്ലാസ്റ്റേഴ്സിന് ഈ സീസണില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാനാകുമെന്ന് ക്യാപ്റ്റന്‍ ഒഗ്ബച്ചേ പറഞ്ഞു.

കഴിഞ്ഞ സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ സെമിയിലെത്തിച്ചതില്‍ ഒഗ്ബച്ചേയുടെ നേതൃമികവിന് നിര്‍ണായക പങ്കുണ്ടായിരുന്നു. ബ്ലാസ്റ്റേഴ്സ് നിരയില്‍ ഏറ്റവും അധികം മല്‍സര പരിചയമുള്ള താരവും ഒഗ്ബച്ചേയാണ്. ആറു മലയാളികളാണ് ഇത്തവണ ബ്ലാസ്റ്റേഴ്സ് നിരയിലുള്ളത്. പരുക്കേറ്റ അര്‍ജുന്‍ ജയരാജിന് ബ്ലാസ്റ്റേഴ്സ് നിരയില്‍ ഇടം പിടിക്കാനായില്ല. 

MORE IN SPORTS
SHOW MORE
Loading...
Loading...