ത്രോ കിറുകൃത്യം, പക്ഷെ പാന്റഴിഞ്ഞു, ഗ്രൗണ്ടില്‍ കൂട്ടച്ചിരി

marnas
SHARE

ക്രിക്കറ്റ് കളിക്കിടെ മൈതാനത്ത് രസകരമായ പല സംഭവങ്ങളും നടക്കാറുണ്ട്. സിഡ്നിയില്‍ ആഭ്യന്തര മത്സരത്തിനിടെയുണ്ടായ സംഭവം ഗ്രൗണ്ടില്‍ കൂട്ടച്ചിരി പടര്‍ത്തി. ക്വീന്‍സ്‌ലന്‍ഡ്–വിക്ടോറിയ പോരാട്ടത്തിനിടെയായിരുന്നു ആ അബദ്ധം നടന്നത്. 

ക്വീന്‍സ്‌ലന്‍ഡ് താരമായ മാര്‍നസ് ലബുഷാനയുടെ പാന്റ് അഴിഞ്ഞതാണ് കൂട്ടച്ചിരിയിലേക്ക് നയിച്ചത്. മത്സരത്തിന്റെ 29ാം ഓവറില്‍ വില്‍ സതര്‍ലന്‍ഡിന്റെ ഷോട്ട് പിടിച്ചെടുത്ത മാര്‍നസ് പന്ത് നൊടിയിടെ കീപ്പര്‍ക്ക് കൈമാറി. കീപ്പര്‍ ഭംഗിയായി വിക്കറ്റ് തെറിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇതിനിടെ മാര്‍നസിന്റെ പാന്റ് അഴിഞ്ഞത് താരം അറിഞ്ഞില്ല. പാന്റ് വലിച്ചിട്ട് എഴുന്നേല്‍ക്കുമ്പോള്‍ എല്ലാവരും ചിരിയോടു ചിരി. 

ഇക്കഴിഞ്ഞ ആഷസ് ടെസ്റ്റില്‍ ഓസ്ട്രേലിയയുടെ രക്ഷകനായി മാറിയ താരം കൂടിയാണ് മാര്‍നസ് ലബുഷാനെ. പരുക്കേറ്റ് പിന്‍വാങ്ങിയ സ്റ്റീവ് സ്മിത്തിന് ‘കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ട്’ ആയി ഇറങ്ങി മികച്ച പ്രകടനം കാഴ്ച വച്ച താരം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. 

MORE IN SPORTS
SHOW MORE
Loading...
Loading...