മഞ്ഞക്കുപ്പായത്തിൽ വീണ്ടും ബ്ലാസ്റ്റേഴ്സ്; ആദ്യ മത്സരംഒക്ടോബർ 20 ന്

blasters
SHARE

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സീസണിലേക്കുളള ജേഴ്സി പ്രകാശനവും ടീം അവതരണവും െകാച്ചിയില്‍ നടന്നു. മഞ്ഞ നിറത്തില്‍ തന്നെയാണ് ഇത്തവണയും ജേഴ്സി. റെയോര്‍ സ്പോര്‍ട്സ് ആണ് ഇത്തവണ ടീമിന്റെ ജേഴ്സി തയാറാക്കിയിരിക്കുന്നത്. 

വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് ടീമംങ്ങള്‍ വേദിയിലേക്കെത്തിയത്.  ക്യാപ്റ്റന്‍ സന്ദേശ് ജിങ്കനും യുവതാരം സഹല്‍ അബ്ദുസമദും  എത്തിയപ്പോള്‍ ബ്ലാസ്റ്റേഴ്സ് ആരാധകര്‍ ഇളകിമറിഞ്ഞു. ടീമിന്റ ആരാധക്കൂട്ടായ്മയായ മഞ്ഞപ്പട ചടങ്ങിനെ ആവേശഭരിതമാക്കി. വൈക്കിംങ് ക്ലാപ്പിലൂടെ ജിങ്കനും ടീമും തിരിച്ച് ആരാധകരെ കയ്യിലെടുത്തു.  

എന്നും യെല്ലോ എന്ന പേരില്‍ ആരാധകര്‍ക്കായി പ്രത്യക ജഴ്സിയും ബ്ലാസ്റ്റേഴ്സ്  ഒരുക്കിയിട്ടുണ്ട്. മുഖ്യ പരിശീലകന്‍ ഇൗല്‍കോ ഷറ്റോറി, അസിസ്റ്റന്റ് കോച്ച് ഇഷ്ഫാഖ് അഹമ്മദും മാനേജ്മെന്റ് പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു. ഒാക്ടോബര്‍ 20ന് നടക്കുന്ന ഐഎസ്എലിലെ ആദ്യ മല്‍സരത്തില്‍ അത്്ലറ്റികോ ഡി കൊല്‍ക്കത്തയെ ബ്ലാസ്റ്റേഴ്സ് നേരിടും.

MORE IN SPORTS
SHOW MORE
Loading...
Loading...