ട്രാക്കില്‍ വീണുപോയി; എതിരാളിയെ എടുത്തോടി ബ്രൈമ; എഴുന്നേറ്റ് നിന്ന് കയ്യടി

jonad
SHARE

ലോക വേദിയില്‍ ഒരു മെഡല്‍ സ്വപ്നം കാണാത്ത അത്‌ലീറ്റുകളുണ്ടാകില്ല. എതിരാളിയെ മറികടക്കുക മാത്രമാകും ലക്ഷ്യം. എന്നാല്‍ അവിടെ വ്യത്യസ്തനാകുകയാണ് ഗിനിയ ബിസാവുവിലെ ബ്രൈമ ഡാബോ.

ഖലീഫ സ്റ്റേഡിയം  ഒന്നാകെ എഴുന്നേറ്റുനിന്ന്  ആര്‍പ്പുവിളിച്ചു, ഒടുവില്‍ ഇരുവരും ലക്ഷ്യത്തിലേക്ക്.. 

അവസാന 200 മീറ്ററിന് മുന്‍പാണ് അറൂബന്‍താരം ജൊനാഥന്‍ ബസ്ബി നിര്‍ജലീകരണത്തെത്തുടര്‍ന്ന് തളര്‍ന്ന് വീണത്. എതിരാളിയെ കൈപിടിച്ചുയര്‍ത്താന്‍ മനസ്കാണിച്ച ഡാബോയെ വാഴ്ത്തുകയാണ് കായികലോകം. പോര്‍ച്ചുഗലില്‍ വിദ്യാര്‍ഥിയാണ് ഡാബോ.

MORE IN SPORTS
SHOW MORE
Loading...
Loading...