കാരണങ്ങള്‍ കണ്ടെത്തി ഒഴിവാക്കി; നീതികേട്; ഗുരുതര ആരോപണവുമായി യുവരാജ്

yuvraj-singh-27
SHARE

ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ഷനെതിരെ ഗുരുതര ആരോപണവുമായി മുൻതാരം യുവരാജ് സിങ്. നിര്‍ണായകമായ യോ യോ ടെസ്റ്റ് പൂർത്തിയാക്കിയ ശേഷവും തന്നെ ടീമിലെടുത്തില്ലെന്ന് യുവരാജ് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. ഈ വർഷം ജൂണിലാണ് രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായി യുവരാജ് പ്രഖ്യാപിച്ചത്.

2017ലെ വെസ്റ്റിൻഡീസ് പര്യടനത്തിന് ശേഷം ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടു. ''ചാംപ്യൻസ് ട്രോഫിക്ക് ശേഷം കളിച്ച രണ്ട് മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടും മാൻ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടും ടീമിൽ ഇടം നേടാതെ പോകുമെന്ന് കരുതിയതേയില്ല''- യുവരാജ് പറഞ്ഞു. 

''എനിക്ക് പരുക്ക് പറ്റിയിരുന്നു.  ശ്രീലങ്കൻ പര്യടനത്തിന് വേണ്ടി തയ്യാറെടുക്കാനുള്ള നിർദേശം ലഭിച്ചു. അപ്പോഴാണ് യോ യോ ടെസ്റ്റിനെക്കുറിച്ച് ഓർത്തത്. 36ാം വയസ്സിൽ യോ യോ ടെസ്റ്റിന് വേണ്ടി തയ്യാറെടുത്തു ഞാൻ. എന്നാൽ യോ യോ ടെസ്റ്റ് വിജയകരമായി പൂർത്തിയാക്കിയ ശേഷവും ആഭ്യന്തര ക്രിക്കറ്റ് കളിക്കാനാണ് ലഭിച്ച നിർദേശം. ആ പ്രായത്തില്‍ എനിക്ക് ടെസ്റ്റ് പൂർത്തിയാക്കാൻ കഴിയില്ലെന്ന് അവർ കരുതിയിരുന്നു. അതുകൊണ്ട് എന്നെ എളുപ്പത്തിൽ ഒഴിവാക്കാമെന്നും''- യുവരാജ് പറഞ്ഞു. 

15-17 വര്‍ഷങ്ങളോളം രാജ്യത്തിന് വേണ്ടി കളിച്ച ഒരു താരത്തോട് ചെയ്യുന്ന നീതികേടാണിത്. അത്തരമൊരു താരത്തെ ഒഴിവാക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ അത് ടീം മാനേജ്‌മെന്റോ അല്ലെങ്കില്‍ സെലക്ഷന്‍ കമ്മിറ്റിയോ പറയണമായിരുന്നു. എന്റെ മാത്രം കാര്യത്തിലല്ല, വിരേന്ദര്‍ സെവാഗ്, സഹീര്‍ ഖാന്‍ എന്നിവരോടൊന്നും അത്തരത്തില്‍ ഒരു സംസാരമുണ്ടായിട്ടില്ല. അങ്ങനെ പറയുന്നതാണ് നീതി. അത് ചെയ്യാതിരുന്നത് ഏറെ വിഷമുണ്ടാക്കി'- യുവരാജ് പറഞ്ഞു. 

MORE IN SPORTS
SHOW MORE
Loading...
Loading...