'ബുദ്ധി ഉപയോഗിക്കൂ'; ബൗണ്ടറി വഴങ്ങിയ ബൗളറോട് ദേഷ്യത്തിൽ രോഹിത്; വിഡിയോ

rohit-26-09
SHARE

ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി 20 മത്സരത്തിനിടെ ബൗളറോട് ദേഷ്യപ്പെടുന്ന രോഹിത് ശർമ്മയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. പരമ്പരയിലെ മൂന്നാം മത്സരത്തിനിടെ നവ്ദീപ് സെയ്നിയോട് ബുദ്ധി ഉപയോഗിക്കാൻ ആംഗ്യം കാണിക്കുന്ന രോഹിതിന്റെ വിഡിയോ ആണിപ്പോൾ പ്രചരിക്കുന്നത്. 

പന്ത്രണ്ടാം ഓവറിലാണ് സംഭവം. ദക്ഷിണാഫ്രിക്കൻ താരം തെംബ ബവുമയിൽ നിന്ന് തുടർച്ചയായി രണ്ട് ബൗണ്ടറി വഴങ്ങി നവ്ദീപ് സെയ്നി. ഇതിന് പിന്നാലെയാണ് സെയ്നിയോട് ബുദ്ധി ഉപയോഗിക്കാൻ രോഹിത് ദേഷ്യപ്പെട്ട് ആംഗ്യം കാണിക്കുന്നത്. 

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് 9 വിക്കറ്റ് നഷ്ടത്തിൽ 134 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. 19 പന്ത് ബാക്കിനിൽക്കെ 9 വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. 

MORE IN SPORTS
SHOW MORE
Loading...
Loading...