ഓപ്പണറാക്കാമോ എന്ന് ചോദിച്ച് ഞാൻ കെഞ്ചിയിട്ടുണ്ട്; വെളിപ്പെടുത്തി സച്ചിൻ

sachin26
SHARE

ഓപ്പണറായി ഇറങ്ങാൻ അവസരം നൽകുമോയെന്ന് ചോദിച്ച് മാനേജ്മെന്റിനോട് കെഞ്ചിയിട്ടുണ്ടെന്ന് സച്ചിൻ. എല്ലാ കളിക്കാരുടെയും ജീവിതത്തിൽ അത്തരമൊരു ഏട് ഉണ്ടാകുമെന്ന വെളിപ്പെടുത്തൽ സമൂഹമാധ്യമമായ ലിങ്ക്ഡ്ഇന്നിൽ പങ്കുവച്ച വിഡിയോയിലാണ്  സച്ചിൻ നടത്തിയത്.

1994 ൽ ഓക്ക്​ലൻഡിൽ നടന്ന ഏകദിനത്തിലായിരുന്നു സംഭവം. ന്യൂസിലാൻഡ് ബൗളർമാരെ നേരിടാൻ ആദ്യം ഇറങ്ങാനുള്ള ആത്മവിശ്വാസം ഉണ്ടെന്നും ഓപ്പണിങിലെ ഈ ശ്രമം പരാജയപ്പെട്ടാൽ ഇനി ഒരിക്കലും ഇതേ ആവശ്യവുമായി വരില്ല, ഒരവസരം തരൂവെന്നും യാചിച്ചെന്നാണ് ഇതിഹാസത്തിന്റെ വെളിപ്പെടുത്തൽ. 

ആ കാലത്ത് ഇന്ത്യൻ ടീം ആദ്യ ഓവറുകളിൽ പ്രതിരോധമായിരുന്നു പരീക്ഷിച്ചു പോന്നിരുന്നത്.  സച്ചിൻ ഓപ്പണിങ് സ്ഥാനത്തെത്തിയതോടെയാണ് പ്രതിരോധത്തിൽ നിന്നും ആദ്യപന്ത് മുതലേ ആക്രമിച്ച് കളിക്കാൻ ടീം ശീലിച്ചത്. എന്തായാലും അന്ന് മാനേജ്മെന്റിനോട് കെഞ്ചി വാങ്ങിയ ഓപണർ സ്ഥാനത്ത് സച്ചിൻ തിളക്കമാർന്ന പ്രകടനമാണ് കാഴ്ച വച്ചത്. 49 പന്തിൽ 82 റൺസ്.  മാനേജ്മെന്റിന് മുന്നിൽ പിന്നീടൊരിക്കലും ഓപ്പണർ സ്ഥാനത്തിന് യാചിക്കേണ്ടി വന്നില്ലെന്നും സച്ചിൻ കുറിച്ചു. പരാജയത്തെ ഭയക്കരുതെന്നും റിസ്കെടുക്കാനുള്ള ധൈര്യം നല്ലതാണെന്നും താരം കൂട്ടിച്ചേർത്തു.

കരിയറിന്റെ തുടക്കത്തിൽ മധ്യനിര ബാറ്റ്സ്മാൻ ആയിരുന്നു സച്ചിൻ.  100 സെഞ്ചുറികളെന്ന ഇതിഹാസ നേട്ടം സ്വന്തമാക്കിയാണ് താരം 24 വർഷം നീണ്ട കരിയർ അവസാനിപ്പിച്ചത്.

MORE IN SPORTS
SHOW MORE
Loading...
Loading...