എന്നെ ഒഴിവാക്കിയത് എന്തിന്? രോഹിതിന്റെ ഭാര്യയോട് ചഹൽ; ട്രോൾ

rohit-chahal-22
SHARE

കുടുബചിത്രത്തിൽ നിന്ന് തന്നെ ക്രോപ്പ് ചെയ്തത് എന്തിനെന്ന് രോഹിത് ശർമയുടെ ഭാര്യയോട് യുസ്‌വേന്ദ്ര ചഹൽ. കമന്റിന് റിതിക നൽകിയ മറുപടി ആരാധകരെ ചിരിപ്പിച്ചു. ഇതാദ്യമായല്ല സോഷ്യൽ മീഡിയയിൽ പരസ്പരം ട്രോളി താരങ്ങൾ ചിരി പടർത്തുന്നത്. രോഹിതിന്റെയും റിതികയുടെയും അടുത്ത സുഹൃത്താണ് ചഹൽ. 

കഴിഞ്ഞ ദിവസമാണ് രോഹിത്തിനും മകൾക്കുമൊപ്പമുള്ള ചിത്രം റിതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ചിത്രത്തിൽ നിന്ന് തന്നെ ഒഴിവാക്കിയത് എന്തിനെന്നായി ചഹലിന്റെ കമന്റ്. 

'നിന്റെ 'കൂൾനെസ്' ചിത്രത്തിൽ നിന്ന് ശ്രദ്ധ തിരിക്കുന്നു' എന്നായിരുന്നു റിതികയുടെ കമന്റ്. ഇതോടെ ആരാധകരും പ്രതികരണവുമായി എത്തി. ചഹലിനോട് സ്വർഗ്ഗത്തിലെ കട്ടുറുമ്പാകരുത് എന്ന തരത്തിലായിരുന്നു കമന്റുകളിലധികവും. 

View this post on Instagram

Reunited ❤️

A post shared by Ritika Sajdeh (@ritssajdeh) on

ഇതിന് മുൻുപൊരിക്കൽ രോഹിത് സ്വന്തം ഫോട്ടോ പോസ്റ്റ് ചെയ്തപ്പോൾ ഐ മിസ് യൂ എന്നായിരുന്നു ചഹലിന്റെ കമന്റ്. അവൻ എന്റേതാണെന്ന് റിതിക മറുപടി നൽകി. 

MORE IN SPORTS
SHOW MORE
Loading...
Loading...