ബോക്സിങ് ലോകകിരീടം ഇന്ത്യയിലെത്തിക്കാന്‍ അമിത് പങ്കല്‍ ഇന്നിറങ്ങും

boxing
SHARE

ബോക്സിങ് ലോകകിരീടം ഇന്ത്യയിലെത്തിക്കാന്‍  അമിത് പങ്കല്‍ ഇന്നിറങ്ങുന്നു . നിലവിലെ ഒളിംപിക്സ് ചാംപ്യനാണ് ഫൈനലില്‍ അമിത്തിന്റെ എതിരാളി . ആറുതവണ മേരി കോം ഇടിച്ചുനേടിയ ലോകകിരീടം സ്വന്തമാക്കാന്‍ ഒരു ഇന്ത്യന്‍ പുരുഷതാരത്തിനും കഴിഞ്ഞിട്ടില്ല . 

മുഷ്ടിചുരുട്ടി അമിത്ത് ഇറങ്ങുമ്പോള്‍ എതിരിടാന്‍ ഒളിംപിക്സ് സ്വര്‍ണമെഡലിന്റെ തിളക്കവുമായി ഉസ്ബക്കിസ്ഥാന്റെ കരുത്തന്‍ ഷാക്കോബിദിന്‍ സൊയിറോവ് . ബോക്സിങ് ലോകവേദിയില്‍ ചരിത്രത്തിലാദ്യമായാണ് ഇന്ത്യന്‍ പുരുഷതാരം ഫൈനലില്‍ മല്‍സരിക്കാനൊരുങ്ങുന്നത് . വിജേന്ദര്‍ സിംഗ്, ശിവ ഥാപ്പ, വികാസ് കൃഷ്ണന്‍ മുന്‍ഗാമികള്‍ക്കെല്ലാം കാലിടറിയെ സെമിഫൈനലില്‍ കസഖ്സ്ഥാന്‍ താരത്തെ വേഗതയേറിയ നീക്കങ്ങള്‍ക്കൊടുവില്‍ ഇടിച്ചുവീഴ്ത്തിയാണ് അമിത് ഫൈനലിലെത്തിയത് .  സെമിഫൈനലില്‍ ഒഴികെ ആതികാരികമായിരുന്നു ഇന്ത്യന്‍ ആര്‍മിയില്‍ ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫിസറായ അമിത്തിന്റെ മുന്നേറ്റം . രണ്ടുവര്‍ഷം മുമ്പ് ആദ്യ ദേശീയ ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ തന്നെ കിരീടംനേടിയാണ് 23കാരനായ അമിത് ബോക്സിങ് റിങ്ങില്‍ പേരെടുക്കുന്നത്. മേരി കോമിന് ശേഷം ബോക്സിങ് റിങ്ങില്‍ നിന്നൊരു ലോകകിരീടമാണ് രാജ്യം കാത്തിരിക്കുന്നത് . 

MORE IN KERALA
SHOW MORE
Loading...
Loading...