മാഞ്ചസ്റ്റർ സിറ്റിയെ അട്ടിമറിച്ച് നോർവിച്ച്; ടോട്ടനവും ലിവർപൂളും മുന്നോട്ട്

epl15
SHARE

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ അട്ടിമറിച്ച് നോര്‍വിച്ച് സിറ്റി .രണ്ടിനെതിരെ മൂന്നുഗോളുകള്‍ക്കായിരുന്നു നോര്‍വിച്ചിന്റെ ജയം. യുവതാരം ടാമി എബ്രഹാമിന്റെ ഹാട്രിക് മികവില്‍ ചെല്‍സി വൂള്‍വ്സിനെ തകര്‍ത്തു. മറ്റുമല്‍സരങ്ങളില്‍ ടോട്ടനം ഹോട്സ്പറും ലിവര്‍പൂളും  മാഞ്ചസ്റ്റര്‍ യുണൈറ്റഡും ജയിച്ചു.

രണ്ടാം ഡിവിഷനില്‍ നിന്ന് സ്ഥാനക്കയറ്റം ലഭിച്ചെത്തിയ നോര്‍വിച്ച് സിറ്റി പ്രീമിയര്‍ ലീഗിലെ അഞ്ചാം ആഴ്ചയില്‍  ചാംപ്യന്‍മാരെ തകര്‍ത്ത് വരവറിയിച്ചു . 28 മിനിറ്റിനകം നോര്‍വിച്ച് 2 ഗോളിന് മുന്നില്‍  ഇഞ്ചുറി ടൈമില്‍ അഗ്യേറോ ഒരുഗോള്‍ മടക്കി. രണ്ടാം പകുതിയില്‍ ഫിന്നിഷ് താരം ടീമു പുക്കിയുടെ ഗോളില്‍ നോര്‍വിച്ച് ലീഡുയര്‍ത്തി.

കഴിയവസാനിക്കാന്‍ രണ്ടുമിനിറ്റ് ശേഷിക്കെ സിറ്റി രണ്ടാം ഗോള്‍ നേടിയെങ്കിലും 11 പേരുടെ പ്രതിരോധം തീര്‍ത്ത് നോര്‍വിച്ച് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം സ്വന്തമാക്കി . ആദ്യ പ്രീമിയര്‍ ലീഗ് ഹാട്രിക്കുമായി തിളങ്ങിയ ടാമി എബ്രഹാമിന്റെ മികവിലാണ് ചെല്‍സി വൂള്‍ഫ്സിനെ 5–2ന് തകര്‍ത്ത്.   ടാമി വൂള്‍ഫ്സിന് ഒരു സെല്‍ഫ് ഗോളും സമ്മാനിച്ചു.

സണ്‍ ഹ്യൂങ് മിന്നിന്റെ ഇരട്ടഗോളുകള്‍ കരുത്തായ മല്‍സരത്തില്‍ ടോട്ടനം പാലസിനെ 4–0ന് തോല്‍പിച്ചു . ന്യൂകാസില്‍ യുണൈറ്റഡിനെതിരെ ഒരുഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ലിവര്‍പൂള്‍ മൂന്നുഗോളിച്ച് ജയിച്ചത് . പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ തുടര്‍ച്ചയായ 14ാം ജയം. 

നാലാഴ്ചയ്ക്ക് ശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡും വിജയവഴിയില്‍ മടങ്ങിയെത്തി. മാര്‍ക്കസ് റാഷ്ഫോഡ് പെനല്‍റ്റിയിലൂടെ നേടിയ ഏകഗോളിലായിരുന്നു ലെസ്റ്ററിനെതിരെ യുണൈറ്റഡിന്റെ വിജയം. 

MORE IN SPORTS
SHOW MORE
Loading...
Loading...