ഫെഡറൽ-നദാല്‍ പോരാട്ടത്തിന് ബെര്‍ണബ്യൂവില്‍ കളമൊരുങ്ങും

rafel
SHARE

റൊണാള്‍ഡോ മെസി സൂപ്പര്‍പോരാട്ടങ്ങള്‍ക്ക് േവദിയായ റയല്‍ മഡ്രിഡ് ഹോം ഗ്രൗണ്ട് മറ്റൊരു ഇതിഹാസപോരാട്ടത്തിനുകൂടി സാക്ഷിയാകുന്നു .  കാണികളുടെ എണ്ണത്തില്‍ ലോകറെക്കോര്‍ഡ് ലക്ഷ്യമിട്ട് ടെന്നിസ് ഇതിഹാസങ്ങളായ റോജര്‍ ഫെഡററും റാഫേല്‍ നദാലും ബെര്‍ണബ്യൂവില്‍ ഏറ്റുമുട്ടും .  

മെസിയുടെയും റൊണാള്‍ഡോടെയും മുന്നേറ്റങ്ങള്‍ കണ്ട ബെര്‍ണബ്യൂവില്‍  ഫെഡററുടെ ഫോര്‍ഹാന്‍ഡ്  ഷോട്ടും നദാലിന്റെ ബാക്ക് ഹാന്‍ഡുകളും നേര്‍ക്കുനേര്‍ വരുന്നു .  എണ്‍പതിനായിരം കാണികള്‍ക്ക് മുന്നിലാകും ഇതിഹാസങ്ങളുടെ പ്രദര്‍ശന മല്‍സരം  . സാധാരണ ടെന്നിസ് മല്‍സരങ്ങള്‍ക്കെത്തുന്നതിന്റെ ഇരട്ടികാണികള്‍ വരുന്നതോടെ ലോകറെക്കോര്‍ഡും കുറിക്കും . മല്‍സരത്തിയതി മാത്രം റയല്‍ മഡ്രിഡ് പ്രസിഡന്റ് പെരസ് പ്രഖ്യാപിച്ചിട്ടില്ല .  ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നദാലും ഫെഡററും നിരവധിത്തവണ പ്രദര്‍ശനമല്‍സരം കളിച്ചിട്ടുണ്ട് . പുല്ലും കളിമണ്ണും ചേര്‍ന്ന മിക്സ്ഡ് കോര്‍ട്ടില്‍ നടത്തിയ ബാറ്റില്‍ ഓഫ് സര്‍ഫേസസ് ആയിരുന്നു പ്രദര്‍ശന മല്‍സരങ്ങളില്‍ ശ്രദ്ധയം . റയല്‍ മഡ്രിഡ് ആരാധകരനായ റാഫേല്‍ നദാല്‍ കബ്ലിന്റെ ഹോണററി അംഗം കൂടിയാണ് . തന്റെ പിന്‍ഗാമിയായി നദാല്‍ റയല്‍ മഡ്രിഡ് പ്രസിഡന്റ് ആയേക്കുമെന്നും പെരസ് കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു

MORE IN SPORTS
SHOW MORE
Loading...
Loading...