അനുഷ്കയുടെ മടിയിൽ തല ചായ്ച്ച് കോലി; അവധിയാഘോഷ ചിത്രങ്ങൾ

virat-anushka
SHARE

ബോളിവുഡ് ആരാധകര്‍ ഒന്നടങ്കം ഇഷ്ടപ്പെടുന്ന താരജോഡികളാണ് വിരാട് കോലിയും അനുഷ്‌ക ശര്‍മ്മയും. ഇവരുടെ പുതിയ വിശേഷങ്ങളറിയാനെല്ലാം ആരാധകർക്ക് വലിയ താൽപര്യമാണ്. വെസ്റ്റ് ഇൻഡീസിലെ ഉജ്വലമയൊരു പരമ്പര വിജയം സ്വന്തമാക്കിയതിന്റെ ആവേശത്തില്‍ കോലിയും അനുഷ്കയും അവധി ആഘോഷിക്കുകയാണ്. 

ബീച്ചിലെ ഇവരുടെ ആഘോഷത്തിന്റെ ചിത്രം വൈറലാണിപ്പോള്‍. ബീച്ചില്‍ അനുഷ്‌കയുടെ മടിയില്‍ തല ചായ്ച്ചുകൊണ്ട് കോലി പകര്‍ത്തിയ ചിത്രമാണിത്. ഇടംകൈ കൊണ്ട് കോലിയെ ചുറ്റിപ്പിടിച്ച് വലംകൈ താടിക്ക് കുത്തിയിരിക്കുകയാണ് അനുഷ്‌ക.

ഇരുവരുടെയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ് ഈ ചിത്രം. കാല്‍ ലക്ഷത്തിലധികം പേര്‍ ലൈക്ക് ചെയ്ത് കഴിഞ്ഞു ഈ ചിത്രം. കോലി തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയായിരുന്നു ഈ ചിത്രം പങ്കുവെച്ചിരുന്നത്. വിദേശത്ത് വൊക്കേഷന്‍ സമയത്ത് എടുത്ത ഒരു ത്രോബാക്ക് ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്.

View this post on Instagram

❤️

A post shared by Virat Kohli (@virat.kohli) on

അടുത്തിടെ അനുഷ്‌കയുടെതായി പുറത്തിറങ്ങിയ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ആരാധകര്‍ ഏറ്റെടുത്തിരുന്നു, ഷാരൂഖ് ഖാന്റെ നായികയായുളള സീറോ എന്ന ചിത്രമായിരുന്നു അനുഷ്‌ക ശര്‍മ്മയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സീറോയ്ക്ക് ശേഷം പുതിയ സിനിമകളൊന്നും നടിയുടെതായി പുറത്തിറങ്ങിയിരുന്നില്ല.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...