മൗണ്ടന്‍ സൈക്ലിംഗ് ചാംപ്യന്‍ഷിപ്പിന് ഇടുക്കിയില്‍ തുടക്കം; മാറ്റുരക്കുന്നത് 300 ലധികം താരങ്ങൾ

cycling
SHARE

16-മത് സംസ്ഥാന മൗണ്ടന്‍ സൈക്ലിംഗ് ചാംപ്യന്‍ഷിപ്പിന് ഇടുക്കിയില്‍ തുടക്കമായി. തൊടുപുഴ മലങ്കരയില്‍ നടക്കുന്ന മത്സരത്തില്‍ 300 ലധികം താരങ്ങളാണ് മാറ്റുരക്കുന്നത്.  

രണ്ട് ദിവസത്തെ മത്സരത്തില്‍ 77 പെണ്‍കുട്ടികളുള്‍പ്പെടെ 320 താരങ്ങളാണ് പങ്കെടുക്കുന്നത്. മലങ്കര എസ്റ്റേറ്റിലെ മണ്ണിട്ട റോഡിലാണ് മത്സരം. അണ്ടര്‍ 14, അണ്ടര്‍ 16, അണ്ടര്‍ 18, സിനീയര്‍ എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ. 20 കിലോമീറ്റര്‍ ദുരം വരുന്ന  4 ലാപ്പുകളിലായണ് മത്സരം. 

ജില്ലതല മത്സരങ്ങളിലെ വിജയികളാണ് സംസ്ഥാന തലത്തില്‍ മത്സരിക്കുന്നത്. ചാന്പ്യന്‍ഷിപ്പ് പി ജെ ജോസഫ് എം എല്‍ എ ഫ്ലാഗ്ഗ് ഓഫ് ചെയ്തു.സംസ്ഥാന ചാന്പ്യന്‍ഷിപ്പില്‍ ആദ്യ മൂന്ന് സ്ഥാനത്തെത്തുന്നവര്‍ക്ക് ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കാനാകും.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...