യുഎസ് ഓപ്പൺ; സെമി കാണാതെ ഫെഡറർ പുറത്ത്

usopen
SHARE

മുന്‍ ചാംപ്യനും ലോക മൂന്നാം നമ്പര്‍ താരവുമായ റോജര്‍ ഫെഡററെ അട്ടിമറിച്ച് ബള്‍ഗേറിയയുടെ സീഡ് ചെയ്യപ്പെടാത്ത താരം ഗ്രിഗര്‍ ദിമിത്രോവ് യു എസ് ഓപ്പണ്‍ ടെന്നിസ് സെമിഫൈനലില്‍ . അഞ്ചുസെറ്റ് പോരാട്ടത്തിലാണ് അഞ്ചുതവണ യു എസ് ഓപ്പണ്‍ കിരീടം നേടിയ ഫെഡററെ ദിമിത്രോവ് തോല്‍പിച്ചത് . വനിത സിംഗിള്‍സില്‍ സെറീന വില്യംസ് ചൈനീസ് താരത്തെ തോല്‍പിച്ച് സെമിഫൈനലിലെത്തി .

ബേബി ഫെഡററെന്ന് ആരാധകര്‍ വിളിക്കുന്ന ബള്‍ഗേറിയക്കാരന്‍  ഗ്രിഗര്‍ ദിമിത്രോവ് ആര്‍തര്‍ ആഷെ സ്റ്റേഡിയത്തെ നിശ്ബ്ദമാക്കി ഇതിഹാസത്തെ അട്ടിമറിച്ച് സെമിഫൈനലിലേയ്ക്ക് .  മുമ്പ് ഏറ്റുമുട്ടിയ ഏഴുമല്‍സരങ്ങളിലും വിജയിച്ച് ശീലമുള്ള ഫെഡറര്‍ 6–3ന് ആദ്യസെറ്റ് സ്വന്തമാക്കി . കൊണ്ടും കൊടുത്തും സമാനശൈലിക്കാര്‍ തമ്മിലുള്ള പോരാട്ടം നിര്‍ണായകമായ അഞ്ചാം സെറ്റിലേയ്ക്ക് 

46ാം ഗ്രാന്‍സ്ലാം സെമിഫൈനലെന്ന ചരിത്രം ബാക്കിയാക്കി 6–2ന് സെറ്റ് കൈവിട്ട് ഫെഡററുടെ മടക്കം . ആദ്യമായാണ് 74ാം റാങ്കിലുള്ള ദിമിത്രോവ് യുഎസ് ഓപ്പണില്‍ സെമിയിലെത്തുന്നത് . നൊവാക് ജോക്കോവിച്ചിനെ മറികടന്നെത്തിയ സ്റ്റാന്‍ വാവറിങ്കയും ക്വാര്‍ട്ടറില്‍ പുറത്തായി . റഷ്യന്‍ താരം ദനില്‍ മെദ്‍വദെവാണ് വാവറിങ്കയെ തോല്‍പിച്ചത് . വനിത സിംഗിള്‍സില്‍ യു എസ് ഓപ്പണിലെ നൂറാം വിജയത്തോടെ സെറീന വില്യംസ് സെമിയുറപ്പിച്ചു . ചൈനീസ് താരം വാങ് ക്വാങ്ങിനെയാണ് സെറീന നേരിട്ടുള്ള സെറ്റുകള്‍ക്ക് മറികടന്നത് 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...