കോവളത്ത് ഓടക്കുഴൽ വായിച്ച് ധവാൻ; കയ്യടിച്ചും സംശയിച്ചും ആരാധകർ; വിഡിയോ

shikhar-dhawan
SHARE

ഹൃദ്യമായി ഓടക്കുഴൽ വായിക്കുന്ന ആളെക്കണ്ട് ഞെട്ടിയിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ. ഇന്ത്യൻ താരം ശിഖർ ധവാനാണ് കടല്‍ തീരത്ത് നിന്ന് ഓടക്കുഴൽ വായിക്കുന്നത്. 

ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരായ അവസാന രണ്ട് ഏകദിനങ്ങള്‍ക്കായി ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ തിരുവനന്തപുരത്തെത്തിയിട്ടുണ്ട് . 

തലസ്ഥാനത്തെത്തിയ ധവാന്‍റെ  വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. കോവളത്തുള്ള ഇന്ത്യന്‍ താരം കടലിന് അഭിമുഖമായി നിന്ന് ഓടക്കുഴല്‍ വായിക്കുന്നതാണ് വീഡിയോയില്‍. 

വീഡിയോ ഇതിനകം സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ആരാധകര്‍ ധവാനെ അഭിനന്ദിക്കുന്നുണ്ടെങ്കിലും അദേഹം തന്നെയാണോ ഓടക്കുഴല്‍ വായിക്കുന്നത് എന്ന സംശയം പ്രകടിപ്പിക്കുന്നുണ്ട് ചിലര്‍. 

MORE IN SPORTS
SHOW MORE
Loading...
Loading...