'ഭാവിയിൽ എന്റെ കുട്ടികളുടെ അച്ഛനാകാമോ?'; ക്രിക്കറ്റ് താരത്തോട് പാക്ക് നടി; മറുപടി

pak-actress
SHARE

സോഷ്യൽമീഡിയയിൽ വളരെ സജീവമാണ് ന്യൂസിലാന്റ് ക്രിക്കറ്റ് താരമായ ജിമ്മി നീഷാം. ക്രിക്കറ്റുമായി ബന്ധപ്പെട്ട ആരാധകരുമായും ചിലപ്പോള്‍ ക്രിക്കറ്റ് ഇതര വിഷയങ്ങളിലും നര്‍മ്മം കലര്‍ത്തിയുളള ജിമ്മിയുടെ കുറിപ്പുകള്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോള്‍ താരത്തിന് ട്വിറ്ററിലൂടെ എത്തിയ ചോദ്യം കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ഭാവിയില്‍ എന്റെ കുട്ടികളുടെ അച്ഛനാവാമോ എന്നാണ് ചോദ്യം. ആരാധകരെ ഞെട്ടിക്കുന്ന ഈ ചോദ്യവുമായി എത്തിയത്  പാകിസ്ഥാനി നടി സെഹര്‍ ഷിന്‍വാരിയാണ്.

നരകത്തിലെ യാതനകളെ കുറിച്ചുള്ള എന്റെ പേടി കുറഞ്ഞിരിക്കുന്നു. ലോസ് ആഞ്ചലസ് എയര്‍പോര്‍ട്ട് വഴി യാത്ര ചെയ്തതിനാണ് ഞാനതിന് നന്ദി പറയുന്നത് എന്നാണ് നിഷാമിന്റെ ട്വീറ്റ്. വിമാനത്താവളത്തെക്കുറിച്ച് ട്വീറ്റ് പോസ്റ്റ് ചെയ്തതിന് ശേഷം പാകിസ്ഥാന്‍ നടി സെഹര്‍ ഷിന്‍വാരി അസാധാരണമായ അഭ്യര്‍ത്ഥനയാണ് നീഷാമിന് ലഭിച്ചത്. ഭാവിയിൽ എന്റെ കുട്ടികളുടെ അച്ഛനാവാമോ എന്നതായിരുന്നു പാകിസ്ഥാനി നടിയുടെ മറുപടി. ‘എന്റെ ഭാവി കുട്ടികളുടെ അച്ഛനാകാന്‍ ജിമ്മി ആഗ്രഹിക്കുന്നുണ്ടോ,” സെഹാര്‍ രണ്ട് ഇമോജികളുമായി ട്വീറ്റ് ചെയ്തു. നടിയുടെ ഈ ചോദ്യത്തിന് നിഷാം മറിപടിയും നല്‍കി. ‘ഇമോജികള്‍ അനാവശ്യമാണെന്ന് എനിക്ക് തോന്നുന്നു’ ഇതായിരുന്നു നീഷാമിന്റെ താരത്തിന്റെ മറുപടി.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...