ഡ്യുറാന്‍ഡ് കപ്പ് ജേതാക്കളെ കാണാന്‍ മുന്‍ ജേതാക്കള്‍ എത്തി; വിജയികൾക്ക് അഭിനന്ദനം

Durant-Cup-Winner-team
SHARE

ഡ്യുറാന്‍ഡ് കപ്പ് ജേതാക്കളെ കാണാന്‍ മുന്‍ ജേതാക്കള്‍ കോഴിക്കോടെത്തി. എഫ്.സി കൊച്ചിന്‍ താരങ്ങളും കോച്ചുമാണ് ഗോകുലം എഫ്സി താരങ്ങളെ നേരിട്ട് കണ്ട് അഭിനന്ദനം അറിയിച്ചത്. ഐ ലീഗ് കപ്പും കേരളത്തിലെത്തിക്കാന്‍ സാധിക്കട്ടെയെന്ന് ആശംസിച്ചാണ് മുന്‍  താരങ്ങള്‍ മടങ്ങിയത്.

ജോ പോള്‍ അഞ്ചേരിയും കോച്ചായിരുന്ന എ.എം.ശ്രീധരനുമടങ്ങുന്ന സംഘമാണ് ഗോകുലം ടീമിനെ അഭിനന്ദിക്കാനെത്തിയത്. ഈ ഫോം തുടര്‍ന്നാല്‍ ഐ ലീഗും കേരളത്തിലെത്തുമെന്ന് മുന്‍ താരങ്ങള്‍.

കേരള ഫുട്ബോളിന് ലഭിച്ച ഊര്‍ജം തുടര്‍ന്നുകൊണ്ടുപോകാന്‍ കൂടുതല്‍ മാച്ചുകള്‍ വേണമെന്ന ആഗ്രഹം താരങ്ങള്‍ പങ്കുവച്ചു. ഐ ലീഗും ഐസ്എല്ലും ലയിപ്പിക്കണമെന്ന നിര്‍ദേശങ്ങളും ഉയര്‍ന്നു. 

ജോപോള്‍ അഞ്ചേരി, മുന്‍ ഫുട്ബോള്‍ താരം. മുന്‍ വിജയികളെയും ചടങ്ങില്‍‌ അഭിനന്ദിച്ചു.

MORE IN SPORTS
SHOW MORE
Loading...
Loading...