അക്സറും ചഹലും മിന്നി; ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ

india-vs-sa-29
SHARE

കാര്യവട്ടം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്ക എയ്ക്കെതിരെ ഇന്ത്യ എയ്ക്ക് 69 റണ്‍സ് ജയം. 328 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 258 റണ്‍സിന് പുറത്തായി.  60 റണ്‍സും രണ്ട് വിക്കറ്റുമെടുത്ത അക്സര്‍ പട്ടേലാണ് വിജയശില്‍പി. ചഹല്‍ അഞ്ച് വിക്കറ്റ് നേടി. ദക്ഷിണാഫ്രിക്ക എയ്ക്കായി റീസ ഹെന്‍ഡ്രിക്സ് 110 റണ്‍സും ഹെന്‍‌റിച്ച് ക്ലാസന്‍ 58 റണ്‍സുമെടുത്തു. ആദ്യം ബാറ്റുചെയ്ത ഇന്ത്യ എ 6 വിക്കറ്റ് നഷ്ടത്തില്‍ 327 റണ്‍സെടുത്തു. 6 ന് 206 റണ്‍െസന്ന നിലയിലായിരുന്ന  ടീമിനെ ശിവം ഡുെബയുടേയും അക്സര്‍ പട്ടേലിന്റേയും എഴാം വിക്കറ്റിലെ സെഞ്ചുറി കൂട്ടുകെട്ടാണ് മികച്ച സ്കോറില്‍ എത്തിച്ചത്. ശിവം 79 റണ്‍സെടുത്തു.  

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...