ഒരു ദുരൂഹതയുമില്ല; സിന്ധുവിനെ പ്രശംസിച്ച് ആനന്ദ് മഹീന്ദ്ര; വിഡിയോ

anand-mahindra-pv-sindhu
SHARE

ലോക ബാഡ്മിന്റൺ ചാംപ്യൻഷിപ്പില്‍ ഇന്ത്യ‌ക്ക് ആദ്യ സ്വർണം നേടിത്തന്ന പിവി സിന്ധുവിന് രാജ്യത്തിന്റെ പല കോണുകളിൽ നിന്നും അഭിനന്ദനപ്രവാഹമാണ്. ഇപ്പോള്‍ വ്യവസാ‌യി ആനന്ദ് മഹീന്ദ്രയും സിന്ധുവിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ്. സിന്ധുവിന്റെ വര്‍ക്ക്ഔട്ട് വിഡിയോ പങ്കുവെച്ചായിരുന്നു പ്രശംസ. 

വിഡിയോ കണ്ട് തളര്‍ന്നുവെന്നും ഇന്ത്യന്‍ കായിക മേഖലയിലുള്ളവര്‍ ഒന്നാകെ താരത്തെ പിന്തുടരുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. സിന്ധുവിന്റെ നേട്ടത്തില്‍ യാതൊരു ദുരൂഹതയില്ലെന്നും മഹീന്ദ്ര കുറിച്ചു. 

ലോക ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ നേടുന്ന ആദ്യഇന്ത്യന്‍ താരമാണ് സിന്ധു. ഫൈനലിൽ ജപ്പാന്റെ നൊസോമി ഒക്കുഹാരയെ ആണ് സിന്ധു തോൽപിച്ചത്. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...