ദുരിതങ്ങളോട് പടവെട്ടി; മല്‍സരത്തിനു പോകാന്‍ പണമില്ല; നെട്ടോട്ടം ഓടി പഞ്ചഗുസ്തി താരം

panchagusth
SHARE

ജീവിത ദുരിതങ്ങളോട് പടവെട്ടി പഞ്ചഗുസ്തി മല്‍സരങ്ങളില്‍ നേട്ടം കൊയ്ത യുവാവ് രാജ്യാന്തര മല്‍സരത്തിനായി ചൈനയിലേക്ക്. കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഹസന്‍ തൊന്നൂറ്റിയഞ്ചു കിലോഗ്രാം വിഭാഗത്തിലാണ് മല്‍സരിക്കുന്നത്. വിദേശത്ത് മല്‍സരത്തിനായി പോകാന്‍ പണത്തിനായി നെട്ടോട്ടം ഓടുകയാണ് യുവ കായികതാരം.

പരിശീലനത്തിന് ആധുനിക സംവിധാനങ്ങള്‍ ഒന്നുമില്ല. സൈക്കിള്‍ ട്യൂബും മറ്റു നാടാന്‍ വസ്തുകളും കൊണ്ടുണ്ടാക്കിയതാണ് ഈ ഉപകരണം. എന്നാല്‍ ഹസന്‍ ഇതിനോടകം നിരവധി മല്‍സരങ്ങളില്‍ കൈക്കരുത്ത് തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞമാസം അവസാനം സിക്കിമില്‍ നടന്ന ദേശീയ മല്‍സരത്തില്‍ വിജയിച്ച ഹസന്‍ ചൈനയിലേക്ക് പറക്കാനുള്ള തയാറെടുപ്പിലാണ്. പക്ഷേ വിമാന ടിക്കറ്റിനും വിദഗ്ധ പരിശീലനത്തിനുമായി ലക്ഷങ്ങള്‍ കണ്ടത്തേണ്ടതുണ്ട്.

കരുനാഗപ്പള്ളി മഹാദേവർ കോളനിയിലെ ചെറിയ വീട്ടിലാണ് ഹസന്റെ ജീവിതം. മല്‍സ്യവില്‍നക്കാരാണ് അച്ഛന്‍. സുഹൃത്തുകളുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് ഇതുവരെ മുന്നോട്ട് പോയത്. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...