ആരാധകനെ പരീക്ഷയില്‍ തോല്‍പ്പിച്ച് റൊണാള്‍ഡോ! കാരണം ഇതാണ്

ronaldo27
SHARE

ആടിന് ഫ്രഞ്ചില്‍ എന്താണ് പറയുക? എത്ര ആലോചിച്ചിട്ടും അഹമ്മദ് നബീലെന്ന പതിനഞ്ചുകാരന്‍റെ തലയില്‍ പരീക്ഷയ്ക്കുള്ള ഈ ഉത്തരം മാത്രം വന്നില്ല. ആലോചിച്ചിരുന്നാല്‍ നേരം പോകുമെന്ന് തോന്നിയ നബീല്‍ പിന്നെ ഒന്നും ആലോചിച്ചില്ല. ഇഷ്ട ഫുട്ബോളറായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പേര് എഴുതി വച്ചു. പരീക്ഷാ ഫലം വന്നപ്പോള്‍ പക്ഷേ ക്രിസ്റ്റ്യാനോ നബീലിനെ കൈവിട്ടു. തോറ്റു. 

ക്രിസ്റ്റ്യാനോ ചതിച്ചാശാനേ എന്ന നിലയിലായി ഒടുവില്‍ നബീല്‍. ആടിന്റ ഫ്രഞ്ച് വാക്ക് അറിയില്ലെന്ന് പറഞ്ഞാല്‍ കൂട്ടുകാര്‍ കളിയാക്കും എന്നോര്‍ത്താണ് ക്രിസ്റ്റ്യാനോയുടെ പേര് എഴുതിയതെന്നാണ് നബീല്‍ പറയുന്നത്.  നിരവധി മൃഗങ്ങളുടെ ചിത്രം കൊടുത്ത ശേഷം അവയുടെ ഫ്രഞ്ച് പേരുകള്‍ എഴുതാന്‍ ആയിരുന്നു ചോദ്യത്തില്‍ ഉണ്ടായിരുന്നത്. 

പരീക്ഷയില്‍ തോറ്റതോടെ നബീലിന്റെ ഉത്തരക്കടലാസ് വൈറലായിരിക്കുകയാണ്. ഒറ്റ മാര്‍ക്കിന് തോറ്റ പരീക്ഷയുടെ ഉത്തരക്കടലാസ് നബീലാണ് ട്വിറ്ററില്‍ പങ്കുവച്ചത്. കളിയാക്കാനല്ല താന്‍ എഴുതിയതെന്നും റൊണാള്‍ഡോ ഇതിഹാസതാരമാണ് , മെസി അതുകഴിഞ്ഞേ വരൂവെന്നും നബീല്‍ പറയുന്നു. റൊണാള്‍ഡൊയെ മാത്രമല്ല മെസ്യൂട്ട് ഓസിലിനെയും നബീല്‍ ഉത്തരക്കടലാസില്‍ എത്തിച്ചുരുന്നു. പേപ്പര്‍ നോക്കിയ ടീച്ചര്‍ക്ക് ഓസിലിനെ അറിയാത്തത് കൊണ്ട് രക്ഷപെട്ടുവെന്നും നബീല്‍ കൂട്ടിച്ചേര്‍ത്തു.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...