രണ്ട് താരങ്ങളുടെ അപൂർവസംഗമം; ഐ.എം വിജയനും മാര്‍ക്കസ് ജോസഫും കണ്ടുമുട്ടി

im-vijayan2
SHARE

ഇരുപത്തിരണ്ടു വര്‍ഷത്തിനുശേഷം ഡ്യുറാന്‍ഡ് കപ്പ് കേരളത്തില്‍ എത്തിച്ച നായകനെ കാണാന്‍ അന്നത്തെ എഫ്.സി കൊച്ചിന്‍ നായകന്‍ കോഴിക്കോട്ടെത്തി. ഐ.എം വിജയനും മാര്‍ക്കസ് ജോസഫും തമ്മിലുള്ള കൂടിക്കാഴ്ച ഫുട്ബോള്‍ പ്രേമികള്‍ക്ക് അപൂര്‍വ അനുഭവമായി.

ഗോകുലത്തിന്റെ ഹോം ഗ്രൗണ്ടായ കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍  വച്ചായിരുന്നു ഡ്യുറാന്‍ഡ് കപ്പ് കേരളത്തില്‍ എത്തിച്ച രണ്ടു നായകന്‍മാര്‍ ഒരുമിച്ചത്. എം.എം വിജയനും മാര്‍ക്കസ് ജോസഫും.1997 ലാണ് ഐ.എം വിജയന്റെ നേതൃത്വത്തില്‍ ഡ്യുറാന്‍ഡ് കപ്പ് നേടിയത്.ഗോകുലം കേരള എഫ്.സി ഡ്യൂറാന്‍ഡ് കപ്പു നേടിയതിനു ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.. മാര്‍ക്കസിന്റെ പ്രകടനത്തെ കുറിച്ച് എം.എം വിജയന്‍ പറഞ്ഞതിങ്ങനെ

എം.എം വിജയനെ കുറിച്ച് കുറേ കേട്ടിട്ടുണ്ടെങ്കിലും കാണാന്‍ പറ്റിയതിന്റെ സന്തോഷമായിരുന്നു മാര്‍ക്കസിന്റെ മുഖത്ത്. ഒപ്പം കേരളത്തിന്റെ ഫുട്ബോള്‍ പ്രേമത്തെ കുറിച്ചും.

കുടുംബത്തിന്റെ പിന്തുണയും സ്നേഹവും കളിക്ക് കരുത്തായെന്നും മാര്‍ക്കസ്. മാര്‍ക്കസ് ജോസഫ്. നിലവിലെ പ്രകടനം തുടര്‍ന്നാല്‍ ഗോകുലം എഫ്.സി അടുത്ത തവണ  ഐ.ലീഗ് നേടുമെന്ന പ്രതീക്ഷയും ഐ.എം.വിജയന്‍ പങ്കുവെച്ചു.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...